ആത്മാക്കൾക്കായി ശ്മശാനത്തിൽ സിനിമാ പ്രദർശനം; സെമിത്തേരിയിൽ ഒഴിച്ചിട്ടത് 3,000 കസേരകൾ

 ആത്മാക്കൾക്കായി ശ്മശാനത്തിൽ സിനിമാ പ്രദർശനം; സെമിത്തേരിയിൽ ഒഴിച്ചിട്ടത് 3,000 കസേരകൾ

മരിച്ചുപോയവർക്ക് വേണ്ടി സെമിത്തേരിയിൽ സിനിമാ പ്രദർശനം നടത്തി തായ്‌ലാൻഡുകാർ. കേൾക്കുമ്പോൾ വിചിത്രമായി തോന്നുണ്ടങ്കിലും സംഭവം സത്യമാണ്. ആധുനിക രീതിയിൽ മരിച്ചവരുടെ ആത്മാക്കൾക്ക് വിനോദം കേൾക്കുകയാണ് ഇതിലൂടെ ആളുകൾ ഉദ്ദേശിക്കുന്നത്. തായ്‌ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സിനിമാ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

പ്രദർശനം നടന്ന വടക്കുകിഴക്കൻ തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. ഈ ആത്മാക്കൾക്കായാണ് ശമ്ശാന അധികാരികളുടെ കൂടി സഹകരണത്തോടെ സിനിമാ പ്രദർശനം നടത്തിയത്. ആത്മാക്കൾക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു. ആധുനിക രീതിയിലുള്ള വിനോദം നൽകാനും ആത്മാക്കളെ സമാധാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമാ പ്രദർശനം നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.

എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദർശനം അർദ്ധരാത്രിയോടെ അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ പ്രദർശനത്തിൽ ശ്മശാനത്തിലെ നാലു ജീവനക്കാർ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള മുഴുവൻ കസേരകളും മരിച്ചുപോയവരുടെ ആത്മാക്കൾക്കായി ഇവർ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. സിനിമാ പ്രദർശനത്തോടൊപ്പം ജീവനക്കാർ മരിച്ചവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, മോഡൽ വീടുകൾ, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു.

തായ്‌ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *