പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം തടവും എഴുപത്തയ്യായിരം രൂപ പിഴയും

 പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം തടവും എഴുപത്തയ്യായിരം രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 88 വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 7 മാസം സാധാരണതടവിനും പ്രതിയെ പോക്സോ കേസിൽ കോടതി ശിക്ഷിച്ചു. മഞ്ചേരിയിൽ ആണ് സംഭവം.

താനൂർ വട്ടത്താണിയിൽ സിദ്ധൻ ചമഞ്ഞ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. വ്യാജ സിദ്ധൻ പട്ടാമ്പി സ്വദേശി ലത്തീഫാണ് പോലീസിന്റെ പിടിയിലായത്. രോഗങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യവും ഉയർച്ചയും ഉണ്ടാവുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇയാൾ നിരവധി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *