ചുരുണ്ട മുടി മാനേജ് ചെയ്യാൻ കഷ്ടപ്പെടുകയാണോ ? എന്നാൽ ഇവിടെ വരൂ, വഴി പറഞ്ഞു തരാം

 ചുരുണ്ട മുടി മാനേജ് ചെയ്യാൻ കഷ്ടപ്പെടുകയാണോ ? എന്നാൽ ഇവിടെ വരൂ, വഴി പറഞ്ഞു തരാം

സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് പോകുന്ന ഒന്നാണ് നമ്മുടെ മുടി. വെള്ളം മാറി ഒന്ന് കുളിച്ചാൽ പോലും മുടി കൊഴിയാറുണ്ട് പലർക്കും. അതുകൊണ്ടു തന്നെ മുടിയിൽ ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും വളരെ സൂക്ഷിച്ചുവേണം തിരഞ്ഞെടുക്കാൻ. പലർക്കും പല തരത്തിലുള്ള മുടിയാവും ഉണ്ടാകുക. ചിലർക്ക് ചുരുണ്ട മുടിയും ചിലർക്ക് നീളമുള്ള മുടിയും ആവും. പണ്ടുകാലത്ത് നല്ല സുന്ദരമായ ചുരുണ്ട മുടി ഉണ്ടായിട്ടും സ്ട്രൈറ്റ് ചെയ്ത് ആണ് നടന്നിരുന്നത്. എന്നാൽ ഇന്ന് ആളുകൾക്ക് ഇഷ്ടം ചുരുണ്ട മുടിയാണ്. അതിനു ഒരുപക്ഷേ കാരണം വരുന്ന സിനിമകൾ ആവാം. അതിലെ കഥാപാത്രങ്ങൾക്ക് ചുരുണ്ട മുടി സൗന്ദര്യം നൽകുമ്പോൾ എന്തുകൊണ്ട് തങ്ങൾക്കും അങ്ങനെ ആയിക്കൂടാ എന്ന് ഇന്നത്തെ തലമുറ ചിന്തിച്ചു കാണണം. എന്നാൽ ചുരുണ്ട മുടിയെ സംരക്ഷിക്കാം കുറച്ച പാടാണ്. എന്നാൽ അതൊന്നു ശ്രദ്ധിച്ചാൽ നമുക്ക് നല്ല ആരോഗ്യമുള്ള ചുരുണ്ട മുടി സ്വന്തമാക്കാം.

ചുരുണ്ട മുടി നാച്ചുറലായി തന്നെ വളരെയധികം ആകിരണ ശേഷിയുള്ളതാണ്. അതായത് ഇത്തരം മുടിയിഴകള്‍ കൂടുതല്‍ പൊടി ഈര്‍പ്പം എന്നിവ വായുവില്‍ നിന്ന് പിടിച്ചെടുക്കുകയും അവ മുടിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു. മുടിയുടെ പുറമേയുള്ള ക്യൂട്ടിക്കിള്‍ ലെയര്‍ ഉയര്‍ന്നിരിക്കുന്നത് മുടിയിഴകളെ വരണ്ടതും ഫ്രിസ്സിയുമാക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോഴും, പുറത്ത് പൊടിപടലങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും, ബൈക്കിൽ യാത്ര ചെയ്യുമ്പോഴും ഒക്കെ കെട്ടിയിടാൻ ശ്രമിക്കാം.

ചുരുണ്ട മുടിയുള്ളവര്‍ക്ക് കുളിച്ചാല്‍ മുടി പെട്ടെന്ന് ഉണങ്ങില്ല. അതുകൊണ്ട് മുടി ഉണക്കുന്നതിനായി ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്ന ശീലം പലർക്കും ഉണ്ടാവാം. വളരെയധികം സമയം ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല. മുടിയെ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.

ചുരുണ്ട മുടിയുള്ളവർ എല്ലാവരും ഉപയോഗിക്കുന്നതുപോലെ ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കുളിച്ച ഉടനെ ചീപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. നനഞ്ഞ മുടി ചീകുന്നതിനു പകരം കൈ വിരലുകൾ കൊണ്ട് കെട്ടുകൾ അകറ്റാം.

എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണെങ്കിലും അധികം എണ്ണ തലയില്‍ തേക്കുന്നത് മുടി വരണ്ടു പോകുന്നതിന് കാരണമാകും. തലയോട്ടിയില്‍ മാത്രം എണ്ണ തേക്കാന്‍ ശ്രമിക്കുക മുടിയിഴകളില്‍ എണ്ണ അധികമായാല്‍ അധികം ഷാംമ്പൂ ഉപയോഗിക്കേണ്ടി വരും. ഇത് മുടിയിഴകളെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *