ആദ്യരാത്രി കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റപ്പോൾ വധുവിന്റെ കണ്ണിന്റെ നിറം മാറി; വിവാഹ മോചനം തേടി എഞ്ചിനീയർ

 ആദ്യരാത്രി കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റപ്പോൾ വധുവിന്റെ കണ്ണിന്റെ നിറം മാറി; വിവാഹ മോചനം തേടി എഞ്ചിനീയർ

കുവൈറ്റ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭാര്യയില്‍ നിന്ന് വിവാഹ മോചനം തേടി എഞ്ചിനീയർ. കുവൈറ്റിലെ അല്‍-സബാഹിയ സ്വദേശിയായ എന്‍ജീനിയറാണ് കണ്ണിന്റെ നിറത്തിന്റെ പേരില്‍ ഭാര്യയെ ഉപേക്ഷിച്ചത്.

വധുവിന്റെ കണ്ണിന്റെ നിറം കറുപ്പാണെന്നാണ് ഇദ്ദേഹം ധരിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ഭാര്യയുടെ കണ്ണിന്റെ യഥാര്‍ത്ഥ നിറം പച്ചയാണെന്ന് ഇദ്ദേഹത്തിന് മനസിലായത്. ഭാര്യ കോണ്‍ടാക്റ്റ് ലെന്‍സ് വയ്ക്കുന്ന കാര്യം വരന് അറിയില്ലായിരുന്നു. ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്.

കാഴ്ച പ്രശ്‌നങ്ങളുള്ളതിനാല്‍ പെണ്‍കുട്ടി കോണ്‍ടാക്റ്റ് ലെന്‍സ് സ്ഥിരമായി ധരിക്കുമായിരുന്നു. രാത്രിയാണ് ലെന്‍സ് അഴിച്ചുവെയ്ക്കുക. ലെന്‍സ് ധരിക്കുന്ന കാര്യം ഇദ്ദേഹത്തിന് അറിയില്ലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ സമയത്തൊന്നും കണ്ണിന്റെ നിറത്തെപ്പറ്റി ഇദ്ദേഹം വധുവിനോട് ചോദിച്ചിരുന്നുമില്ല.

എന്നാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കണ്ണിന്റെ നിറം ഭാവിയില്‍ ജനിക്കാന്‍ പോകുന്ന കുട്ടികളെയും ബാധിക്കുമെന്നാണ് ഇയാള്‍ ആരോപിച്ചത്.

വിഷയത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇടപെടുകയും ഇദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വധുവിന്റെ കണ്ണുകളുടെ നിറം പച്ചയാണെങ്കിലും മക്കളുടെ കണ്ണുകള്‍ അങ്ങനെ ആയിക്കൊള്ളണമെന്നില്ലെന്ന് വരനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം തന്റെ തീരുമാനത്തിലുറച്ചു നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *