പുതുപ്പള്ളിയിലെ കമ്മ്യൂണിറ്റി ഹാൾ ഇഎംഎസ് സ്മാരകമാക്കി സിപിഎം; ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺ​ഗ്രസ്

 പുതുപ്പള്ളിയിലെ കമ്മ്യൂണിറ്റി ഹാൾ ഇഎംഎസ് സ്മാരകമാക്കി സിപിഎം; ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺ​ഗ്രസ്

കോട്ടയം: പുതുക്കിപ്പണിത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടി​ന്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ കേൺ​ഗ്രസ്സ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി കവലയിൽ രാവിലെ 8.30 ന് പ്രതിഷേധ പ്രകടനം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചാണ്ടി ഉമ്മൻ അടക്കമുള്ളവരുടെ സാന്നിധ്യവും ഉണ്ടാകും.

പുതുപ്പള്ളിയിലെ ഈ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ 1980ൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതാണ്. അതിനാൽത്തന്നെ കമ്മ്യൂണിറ്റി ഹാളിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. നിലവിലെ എൽഡിഎഫ് ഭരണസമിതി പുതുക്കിപ്പണിതതാണ് ഈ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ. ഇതി​ന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരിടുകയായിരുന്നു. നാളെയാണ് ഹാളി​ന്റെ ഉദ്ഘാടനം. മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *