18 വർഷമായി അടച്ചിരുന്നത് അയൽവാസി ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണവും; കറണ്ട് ബില്ലിലെ പാളിച്ചയിൽ നഷ്ടപരിഹാരം നൽകാമെന്ന് കമ്പനിയുടെ ഉറപ്പ്

വൈദ്യുതി ബില്ല് കൂടി അല്ലെങ്കിൽ തെറ്റി എന്നൊക്കെ പൊതുവെ കേൾക്കാറുള്ള പരാതികളാണ്. എന്നാൽ അങ്ങനെയല്ലാതെ വളരെ വിചിത്രമായ ഒരു സംഭവമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വന്തം വൈദ്യതിബിൽ അടക്കുകയെന്നത് തന്നെ പലർക്കും ഒരു ബാധ്യതയാണ് അപ്പോഴാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു പട്ടണമായ വാകാവില്ലെയില്‍ നിന്നുള്ള ഒരാൾ കഴിഞ്ഞ 18 വർഷമായി തന്റെ അയൽവാസിയുടെ വൈദ്യുതി ബില്ലു കൂടി അറിയാതെ അടച്ചത്.
പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനി (PG&E) ഉപഭോക്താവായ കെൻ വിൽസണാണ് ഇത്തരത്തിലൊരു വലിയ സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വന്നത്. തന്റെ വൈദ്യുതി ബില്ലുകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ, ഉപഭോഗം കുറയ്ക്കാൻ അദ്ദേഹം ചില നടപടികൾ സ്വീകരിച്ചു. ആ ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോൾ കൂടുതൽ അന്വേഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഭാഗമായി തന്റെ വൈദ്യുതി ഉപയോഗം ട്രാക്ക് ചെയ്യുന്നതിനായി അദ്ദേഹം ഒരു ഉപകരണം വാങ്ങി. അപ്പോഴാണ് ബ്രേക്കർ ഓഫായിരിക്കുമ്പോഴും തന്റെ മീറ്റർ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിൽസൺ ഈ പ്രശ്നത്തെക്കുറിച്ച് പിജിആന്‍ഇയെ അറിയുകയും വിദഗ്ധ പരിശോധനകൾക്കായി ഒരു ഉദ്യോഗസ്ഥനായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കമ്പനിയുടെ പ്രാഥമിക അന്വേഷണത്തിൽ ഉപഭോക്താവിന്റെ അപ്പാർട്ട്മെന്റ് മീറ്റർ നമ്പർ മറ്റൊരു അപ്പാർട്ട്മെന്റിലേക്ക് 2009 മുതൽ ബിൽ ചെയ്യുന്നതായി കണ്ടെത്തി. കഴിഞ്ഞ 18 വര്‍ഷമായി അദ്ദേഹം ഇങ്ങനെ ബില്ല് അടച്ച് കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഭാഗത്ത് നിന്നും വന്ന പിഴവിന് കമ്പനി ക്ഷമാപണം നടത്തുകയും അദ്ദേഹത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാവരും അവരവരുടെ മീറ്ററുകൾ പരിശോധിക്കാൻ മറ്റ് ഉപഭോക്താക്കളോട് കമ്പനി അഭ്യർത്ഥിച്ചു.