വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന; കോഴിക്കോട് യുവാക്കള്‍ പിടിയില്‍

 വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന; കോഴിക്കോട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍. കക്കോടി കൂടത്തുംപൊയില്‍ ചാലിയംകുളങ്ങര നിഹാല്‍ (20), കയ്യൊന്നില്‍ താഴം പാലക്കല്‍ ഹൗസില്‍ അഭിഷേക് (20) എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.

ഈസ്റ്റ്ഹില്‍ റോഡ് ഗവണ്‍മെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹന്‍, ബാബു മമ്പാട്ടില്‍ എസ് സിപിഒ മാരായ രജിത് ചന്ദ്രന്‍, ദിപേഷ്, സിപിഒ ഡ്രൈവര്‍ സാജിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന മാഫിയകള്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *