ഷോക്കേറ്റ് ബോധരഹിതനായി വീണ ആറുവയസുകാരൻ; നടുറോഡിൽ കുട്ടിയുടെ ജീവൻ രക്ഷിച്ച് ഡോക്ടർ

 ഷോക്കേറ്റ് ബോധരഹിതനായി വീണ ആറുവയസുകാരൻ; നടുറോഡിൽ കുട്ടിയുടെ ജീവൻ രക്ഷിച്ച് ഡോക്ടർ

ഹൈദരാബാദ്: വൈദ്യുതാഘാതമേറ്റ് ബോധരഹിതനായി വീണ ആറു വയസ്സുകാരന് തുണയായത് ഡോക്ടര്‍. കുട്ടിക്ക് സിപിആര്‍ നല്‍കി രക്ഷിക്കുന്ന ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിജയവാഡയിലാണ് സംഭവം. കുട്ടിയേയും ചുമന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലേക്ക് നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടറുടെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ക്ക് വേണ്ടി സോഷ്യൽമീഡിയ കയയടിക്കുകയാണ്.

കുട്ടിയെ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പും ശ്വാസവും കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ ഉടന്‍ സിപിആര്‍ നല്‍കിയെന്ന് ഡോക്ടര്‍ പറഞ്ഞു. സിപിആര്‍ നല്‍കി അഞ്ചു മിനിട്ടിനുള്ളില്‍ കുട്ടിയുടെ ശ്വാസമിടിപ്പ് സാധാരണ നിലയിലായി. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പൂര്‍ണ്ണ ആരോഗ്യവാനായ കുട്ടിയെ പിന്നീട് ഡിസ്ചാര്‍ജജ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *