ചെരുപ്പ് വാങ്ങി ആരോ​ഗ്യം കളയരുതേ..; ഇനി ചെരുപ്പ് വാങ്ങുന്നതിനു മുന്നേ ഇക്കാര്യം നിർബന്ധമായും ചെയ്യണം

 ചെരുപ്പ് വാങ്ങി ആരോ​ഗ്യം കളയരുതേ..; ഇനി ചെരുപ്പ് വാങ്ങുന്നതിനു മുന്നേ ഇക്കാര്യം നിർബന്ധമായും ചെയ്യണം

ചെരുപ്പ് വാങ്ങാൻ പോകുമ്പോൾ സാധാരണയായി നമ്മൾ ചെയ്യുന്നത് ഒരു കടയിൽ പോകുക ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കും വില ഒത്തുവന്നാൽ വാങ്ങിക്കും .മിക്കവാറും എല്ലാവരും ഇങ്ങനെ തന്നെ ആയിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് കയ്യിലിരിക്കുന്ന പൈസ കൊടുത്ത്‌ രോഗം ഉണ്ടാക്കി വക്കുകയാണ് നിങ്ങൾ പലപ്പോഴും . ഹൈ ഹീൽ ഷൂസുകൾ നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുമെന്നുമാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. ‘ഷൂ റോക്ക് ടെസ്റ്റ്’ ഉൾപ്പടെയുള്ള പരിശോധനകളിലൂടെ ആർക്കും ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും എന്നും അവർ പറയുന്നുണ്ട്.

ഷൂ റോക്ക് ടെസ്റ്റ് എന്ന പേര് കേൾക്കുമ്പോൾ എന്തോ വലിയ കാര്യമാണെന്ന് തോന്നിയെങ്കിൽ മനസിലാക്കുക ഒരുമിനിട്ടിൽ താഴെ സമയംകൊണ്ട് ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു പരീക്ഷണമാണിത്.ഇതിന് വേണ്ടി ഒരു പരന്ന പ്രതലം തിരഞ്ഞെടുക്കണം.ചെരിപ്പ് കടയിലെ മേശയോ, തറയോ പരീക്ഷണത്തിനുളള സ്ഥലമായി തിരഞ്ഞെടുക്കാം. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഹൈ ഹീൽ ഷൂ ഈ പ്രതലത്തിലേക്ക് വയ്ക്കുക. തുടർന്ന് കൈകൊണ്ട് ഷൂവിന്റെ പുറകുവശത്ത് ചെറുതായി ഒന്ന് അമർത്തുക. ഈ സമയം ഷൂ വിറയ്ക്കുകയോ ആടി താഴെവീഴുകയോ ചെയ്താൽ ആ ഷൂ വാങ്ങരുത്. ഇത്തരം ഷൂസുകൾക്ക് ശരീരത്തിന്റെ ഭാരം സംതുലിതമായി വഹിക്കുന്നതിന് കഴിയില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇവ ധരിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമെന്നത് ഉറപ്പാണെന്നും അവർ പറയുന്നു. ഇത്തരം ഷൂസുകൾ ധരിച്ചാൽ ആദ്യം കുതികാലുകൾക്ക് പ്രശ്നങ്ങൾ കണ്ടുതുടങ്ങും. ക്രമേണ മറ്റിടങ്ങളിലേക്കും ഇത് വ്യാപിക്കും.ഷൂസുകളുടെ പിന്നിൽ അമർത്താതെയും ഷൂ റോക്ക് ടെസ്റ്റ് നടത്താം. ഷൂസുകൾ വച്ചിരിക്കുന്ന അലമാരയിൽ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം എടുത്ത് പരന്ന പ്രതലത്തിലേക്ക് വയ്ക്കുക ഈ സമയം ഷൂ ഇളകുകയോ, മറിഞ്ഞുവീഴുകയോ ചെയ്താൽ എത്ര ഇഷ്ടപ്പെട്ടതാണെങ്കിലും അത് വേണ്ടെന്ന് വയ്ക്കുകതന്നെ വേണം. ഹൈഹീൽ ഷൂസുകൾക്കാെപ്പം മറ്റുചെരിപ്പുകൾക്കും ഇത്തരം പരീക്ഷണം നടത്താവുന്നതാണ്.സോഷ്യൽ മീഡിയയിൽ ഒരുപാട് ഷൂ റോക്ക് ടെസ്റ്റ് വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായ പ്രകാരം കാലുകൾക്ക് മാത്രമല്ല ചെരിപ്പുകൾ ശരീരത്തിന് മൊത്തം സംരക്ഷണം നൽകുന്നതാണ് എന്നാണ് . ശരിയായ ബാലൻസ് നൽകുന്ന ചെരിപ്പുകൾ മാത്രം തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരം ഇരുകാലുകളിലേക്കും തുല്യമായി എത്തും. ബാലൻസിൽ വരുന്ന ചെറിയ വ്യത്യാസംപോലും പുറം, കാൽമുട്ട്, കാൽ എന്നിവയ്ക്ക് പ്രശ്നങ്ങളുണ്ടാക്കും.

അത് മാത്രമല്ല ചെരുപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഷൂ റോക്ക് ടെസ്റ്റിൽ വിജയിച്ചാലും ആർച്ച് സപ്പോർട്ട്, കുഷ്യനിംഗ്, ഫിറ്റ് തുടങ്ങിയ മോശമാണെങ്കിൽ അത്തരം ചെരിപ്പുകൾ വാങ്ങരുതെന്നാണ് മുംബയിലെ സുരാന ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക്സ് ആൻഡ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി വിഭാഗത്തിന്റെ തലവനുമായ ഡോക്ടർ സന്തോഷ് ഷെട്ടി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *