എപ്പോഴും മുഖം കഴുകുന്നത് അത്ര നല്ലതല്ല; കാരണം..
സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. മുഖം കഴുകി വ്യത്തിയാക്കുക എന്നതും അതിൽ ഒരു രീതി തന്നെയാണ്. പുറത്തൊക്കെ പോയി വന്നാൽ ഒന്ന് മുഖം കഴുകിയാൽ പകുതി ക്ഷീണം മാറും എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ എപ്പോഴും മുഖം കഴുകുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. അമിതമായി കഴുകുന്നത് പലപ്പോഴും ചർമ്മത്തെ കേടാകാൻ സാധ്യതയുണ്ട്. മുഖം അമിതമായി കഴുകിയാൽ മുഖത്തെ സ്വാഭാവിക എണ്ണമയം പോകാനുള്ള സാധ്യതയും കൂടുതലാണ്.
പലപ്പോഴും മുഖം കഴുകുന്നത് കൃത്യമായ ഒരു രീതി പിന്തുടരേണ്ടത് ഏറെ പ്രധാനമാണ്. മുഖത്തെ അഴുക്കും മറ്റും ഇല്ലാതാക്കാൻ ഇത് നല്ലതാണ്. ശരിയായ സൗന്ദര്യ സംരക്ഷണം രീതി പിന്തുടരുന്നത് ചർമ്മത്തെ തിളക്കമുള്ളതും യുവത്വമുള്ളതുമായി നിലനിർത്താൻ ഏറെ സഹായിക്കും. ദിവസവും രാവിലെയും വൈകിട്ടും മുഖം കഴുകണമെന്നാണ് വിദഗ്ധർ പറയുന്നത്. മഴക്കാലത്ത് അന്തരീക്ഷത്തിലെ അമിതമായി ഈർപ്പവും നനവുമൊക്കെ ചർമ്മത്തിൽ വേഗത്തിൽ അഴുക്കും മറ്റും അടിഞ്ഞ് കൂടാൻ ഇടയാക്കും. ഇത് മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചർമ്മം വ്യത്തിയാക്കി വയ്ക്കാൻ ദിവസവും രണ്ട് നേരം മുഖം കഴുകാം.
രാത്രിയിൽ ചർമ്മത്തിൽ അടിഞ്ഞ് കൂടുന്ന അഴുക്കും മറ്റും കളയാൻ രാവിലെ മുഖം കഴുകുന്നത് സഹായിക്കും. അതുപോലെ എല്ലാ തിരക്കുകളും കഴിഞ്ഞ് രാത്രിയിൽ മുഖം കഴുകേണ്ടതും വളരെ പ്രധാനമാണ്. പകൽ സമയത്ത് അന്തരീക്ഷത്തിൽ നിന്നും മറ്റും മുഖത്ത് അടിഞ്ഞ് കൂടിയ അഴുക്കിനെ കളയാൻ ഇത് സഹായിക്കും. മഴക്കാലത്ത് സുഷിരങ്ങൾ അടയാനും മുഖക്കുരു ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് രാത്രിയിൽ തീർച്ചയായും മുഖം കഴുകണം. പകൽ ഒരുപാട് നേരം വെയിലും പൊടിയുമേൽക്കുന്ന സാഹചര്യമുണ്ടെങ്കിലും ഇടയ്ക്ക് മുഖം കഴുകാൻ മറക്കരുത്.
വെറും വെള്ളത്തിൽ മുഖം കഴുകാൻ താത്പര്യമുള്ളവരാണെങ്കിൽ അങ്ങനെ ചെയ്യുന്നതായിരിക്കും എപ്പോഴും നല്ലത്. കാരണം ഇത് മുഖത്തെ സ്വാഭാവിക എണ്ണയും മറ്റും കളയാതെ തന്നെ അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തെ ആരോഗ്യത്തോടെ വയ്ക്കാനും ഇതാണ് ഉചിതം. വീര്യം കുറഞ്ഞ ഫേസ് വാഷുകൾ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതും വളരെ പ്രധാനമാണ്. അധികം വരണ്ട് പോകാതെ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്ന ഫേസ് വാഷ് ഉപയോഗിക്കുക. കൂടാതെ അമിതമായി മുഖത്ത് ഉരയ്ക്കുന്നതും ഒഴിവാക്കണം.
മുഖത്ത് എപ്പോഴും വെള്ളമൊഴിച്ച് കഴുകാൻ പലർക്കും ഏറെ ഇഷ്ടമായിരിക്കും. ഇത് നല്ലതാണെന്ന് ചിന്തിക്കുന്നവർ മനസിലേക്കണ്ടത് ഇതൊരു തെറ്റായ കാര്യമാണ്. അമിതമായി മുഖം കഴുകുന്നത് പലപ്പോഴും ചർമ്മത്തിലെ അഴുക്കിനെ കളയുകയല്ല മറിച്ച് മുഖത്ത് സ്വാഭാവിക എണ്ണമയം ഇല്ലാതാക്കാൻ കാരണമാകും. ഇത് ചർമ്മം വീണ്ടും വരണ്ടതാക്കാനും അതുപോലെ ചൊറിച്ചിലിനും കാരണമായേക്കാം. കൂടാതെ ശരിയായ പ്രോഡക്റ്റ് തിരഞ്ഞെടുത്ത് ഉപയോഗിക്കേണ്ടതും വളരെ പ്രധാനമാണ്.