പെടല്ലേ, തട്ടിപ്പാണ്; പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് കോള്‍ വരാറുണ്ടോ, പൊലീസിന്റെ മുന്നറിയിപ്പ്

 പെടല്ലേ, തട്ടിപ്പാണ്; പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് കോള്‍ വരാറുണ്ടോ, പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പാഴ്‌സല്‍ വരുന്നതില്‍ മയക്കുമരുന്നുണ്ടെന്നോ ഏതെങ്കിലും കുറ്റകൃത്യം നടന്നെന്നോ പറഞ്ഞുകൊണ്ട് പൊലീസുദ്യോഗസ്ഥരെന്ന പേരില്‍ ഫോണ്‍ കോളുകള്‍ വരാറുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. അന്വേഷണ ഏജന്‍സിയില്‍ നിന്നാണെന്നും വിര്‍ച്വല്‍ അറസ്റ്റിലാണെന്നും പറയുകയാണ് ഈ തട്ടിപ്പിന്റെ പതിവു രീതി.

മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളില്‍ ആണ് തട്ടിപ്പുകാര്‍ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസര്‍വ് ബാങ്കിലേയ്ക്ക് ഓണ്‍ലൈനില്‍ അയയ്ക്കാനായി അവര്‍ ആവശ്യപ്പെടും.

ഒരിക്കലും ഇത്തരം തട്ടിപ്പില്‍ വീഴരുതെന്നും ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ ബന്ധപ്പെടണമെന്നുമാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *