ദിയയുടെ കാലിൽ നിർത്താതെ മുത്തമിട്ട് കാമുകൻ; ഓവർ അല്ലേയെന്ന് സോഷ്യൽമീഡിയ

 ദിയയുടെ കാലിൽ നിർത്താതെ മുത്തമിട്ട് കാമുകൻ; ഓവർ അല്ലേയെന്ന് സോഷ്യൽമീഡിയ

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനും ധാരാളം ആരാധകരുണ്ട്. മൂത്ത മകൾ അഹാനയെ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സഹോദരിമാരായ ഡിയയും ഇഷാനെയും ഹൻസികയും ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവർക്കെല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. കൊറോണ കാലത്താണ് കുടുംബസമേതം ഇവർ യൂട്യൂബ് ചാനൽ ആരംഭിച്ചത്.

നാലു പെൺമക്കളിൽ വേറിട്ടതായി നിൽക്കുന്നത് ദിയ എപ്പോഴും ആക്ഷേപം കേൾക്കാറുണ്ട്. ദിയയുടെ വിവാഹം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് അമ്മയായ സിന്ധു കൃഷ്ണ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദിയയുടെ സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. അതിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ ഇതാ അശ്വിൻ ദിയയുടെ കാലിൽ ചുംബിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സോഫയിൽ വിശ്രമിക്കുകയായിരുന്ന ദിയയുടെ കാലുകൾ അശ്വിൻ തലോടുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പുരുഷനെന്ന അഹംഭാവമില്ലാത്ത ഒരു മനുഷ്യനാണ് യഥാർത്ഥ മനുഷ്യൻ എന്ന തലക്കെട്ടോടെയാണ് വീഡിയോ ദിയ പങ്കിട്ടിരിക്കുന്നത്.

വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ നേടി കഴിഞ്ഞു. വീ‍ഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. അവൻ ചെയ്തത് ദിയ തിരിച്ച് ചെയ്യുമോ…? ഇതൊക്കെ കുറച്ച് ഓവറല്ലേ..?, ഇതിപ്പോൾ എത്രാമത്തെ ആളാണ് ദിയയുടെ കാലിൽ ചുംബിക്കുന്നത്?, ഇവരുടെ പാരന്റ്സ് ഇതൊന്നും കാണുന്നില്ലേ..? കല്യാണം കഴിപ്പിച്ച് വിടൂ, ഉമ്മ പോലുള്ള പ്രൈവസി കാര്യങ്ങൾ വീഡിയോയാക്കി നാട്ടുകാരെ കാണിക്കുന്നത് എന്തിനാ? എന്നിങ്ങനെ നീളുന്നു കമന്റുകൾ.

വിദ്വേഷ കമന്റുകൾക്കൊപ്പം ഇരുവരുടെയും സ്നേഹത്തെ പ്രശംസിച്ചും കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഒരു തരത്തിലും ആണെന്നുള്ള അധികാരം തന്നോട് അശ്വിൻ കാണിക്കാറില്ലെന്നത് മുമ്പും പല അഭിമുഖങ്ങളിലും ദിയ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *