ഒരു പോയിന്റും കിട്ടിയില്ലെങ്കിൽ ജാതി കാർഡ് ഉപയോഗിക്കരുത് അത് വളരെ ചീപ്പ്‌ ആണ്,- ദിയ കൃഷ്ണ

 ഒരു പോയിന്റും കിട്ടിയില്ലെങ്കിൽ ജാതി കാർഡ് ഉപയോഗിക്കരുത് അത് വളരെ ചീപ്പ്‌ ആണ്,- ദിയ കൃഷ്ണ

ഒരു പോയിന്റും കിട്ടിയില്ലെങ്കിൽ ജാതി കാർഡ് ഉപയോഗിക്കരുതെന്നും അത് വളരെ ചീപ്പ്‌ ആണെന്നും നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവവും തുടർന്ന് ജീവനക്കാരികൾ ദിയക്കെതിരെ കേസുമായയെത്തിയതിലും പ്രതികരിക്കുകയായിരുന്നു ദിയ. തന്റെ ഭാഗത്തെ വിശദീകരണവുമായി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പ്രേശ്നമുണ്ടായപ്പോൾ തൊട്ട് ഈ ക്രിമിനൽസിന്റെ പേര് പറയണമെന്ന് കരുതിയതാണ്. പെൺകുട്ടികളുടെ ഭാവി നശിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത് വരെ ഒന്നും ചെയ്യാതിരുന്നത്. ജാതിയാണ് പ്രശ്നമെങ്കിൽ ഇവരെ എനിക്ക് ജോലിക്കെടുക്കാതിരിക്കാമായിരുന്നല്ലോ. അവർ തെറ്റ് സമ്മതിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. എത്ര പൈസ തട്ടിയെടുത്തെന്നും അറിയണമായിരുന്നു. ഇവർ കാരണം കസ്റ്റമർ സർവീസിൽ നിന്ന് ഒരുപാട് പരാതികൾ വന്നിരുന്നു. ഒരു പോയിന്റും ഇല്ലെങ്കിൽ ജാതിയല്ല ഉപയോഗിക്കേണ്ടത്. അത് വളരെ ചീപ്പ്‌ ആണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ദിയ കൃഷ്ണ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *