‘സാരി കച്ചവടം നഷ്ടത്തിൽ, പൂട്ടിക്കെട്ടിയോ ?’; ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ഡിംപിൾ റോസ്

 ‘സാരി കച്ചവടം നഷ്ടത്തിൽ, പൂട്ടിക്കെട്ടിയോ ?’; ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ഡിംപിൾ റോസ്

കുടുംബ പ്രേക്ഷകരുടെ മനസ്സിൽ വളരെ മുൻപ് തന്നെ സ്ഥാനം നേടിയ നടിയാണ് ഡിംപിൾ റോസ്. ഡിംപിൾ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തോടെ ഡിംപിള്‍ അഭിനയത്തില്‍ നിന്നും പിന്മാറിയിരുന്നു. മകന്‍ പാച്ചുവിന്റെ വിശേഷങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം പറഞ്ഞ് ഡിംപിള്‍ സ്ഥിരം യൂട്യൂബില്‍ എത്താറുണ്ട്. കുടുംബത്തിലൊരു അംഗത്തെ പോലെ ഡിംപിളിനെയും മകനെയും കാണുന്നവരാണ് ഭൂരിഭാഗം ഫോളോവേഴ്‌സും.

ഇപ്പോഴിതാ തന്റെ സാരി ബിസിനസ് പരാജയപ്പെട്ടുവെന്നും എല്ലാം അവസാനിപ്പിച്ചുവെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഡിംപിള്‍. യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഡിംപിള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”കുറേ ആള്‍ക്കാരുടെ സംശയങ്ങള്‍ തീര്‍ക്കാമെന്ന് കരുതി. കുറച്ചു നാളുകളായി കമന്റ് ബോക്‌സില്‍ വന്നിരുന്നൊരു ചോദ്യമുണ്ട്. സ്ഥിരമായി ചോദിച്ചിരുന്ന ഒരാളുണ്ട്. അവര്‍ക്കായിരുന്നു കൂടുതലും ചോദിക്കാനുണ്ടായിരുന്നത്. കമന്റിടുന്നതില്‍ മെയിന്‍ ആയൊരാള്‍ ഉണ്ടല്ലോ. പുള്ളിക്കാരിയ്ക്ക് സംശയമല്ല. അങ്ങട് സ്ഥാപിക്കുകയാണ്. സാരി കച്ചോടത്തില്‍ ഭയങ്കര നഷ്ടമാണ്, പൂട്ടക്കെട്ടി പോയി എന്നാണ് സ്ഥാപിക്കുന്നത്.” ഡിംപിള്‍ പറയുന്നു.

കരുതലോടെ ചോദിക്കുന്നവരുണ്ടാകും. അത് പക്ഷെ നമ്മള്‍ക്ക് മനസിലാകും. ഇതിനൊന്നു ഞാന്‍ മറുപടി കൊടുത്തിരുന്നില്ല. കാരണം നമ്മള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ നടന്നു പോകുന്നുണ്ടായിരുന്നുവെന്നാണ് ഡിംപിള്‍ പറയുന്നത്. പക്ഷെ കഴിഞ്ഞ് രണ്ടര മാസമായി പുറകെ പുറകെ അസുഖങ്ങളായിരുന്നു. ഞങ്ങള്‍ വലിയവര്‍ക്ക് കഴിഞ്ഞാല്‍ പിള്ളേര്‍ക്ക് വരും. പിള്ളേര്‍ മൂന്നു പേര്‍ക്കും ലൂസ് മോഷന്‍ വന്നു. പിന്നാലെ തക്കാളിളിപ്പനിയുമൊക്കെ വന്നു. ഞങ്ങള്‍ക്കും അസുഖങ്ങള്‍ വന്നു. അതിനാല്‍ തീരെ വയ്യായിരുന്നു ആര്‍ക്കുമെന്നാണ് താരം പറയുന്നത്.

അതിനാല്‍ വീഡിയോ എടുത്തിടാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും ഡിംപിള്‍ പറയുന്നു. ഒന്നാമത് നിശബ്ദത വേണം, രണ്ടാമത് സ്വസ്ഥമായി വീഡിയോ ഷൂട്ട് ചെയ്ത് ഇടാനുള്ള സാഹചര്യം വേണം. ഇപ്പോള്‍ നിശബ്ദത തോന്നാന്‍ കാരണം പിള്ളേര്‍ ഉറങ്ങുന്നതിനാലാണ്. എഴുന്നേറ്റാല്‍ ഇതൊന്നും നടക്കില്ല. വയ്യാതെയാകുമ്പോഴുള്ള കാര്യം ഊഹിക്കാമല്ലോ. വീഡിയോയും റീല്‍സും എടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാലാണ് സാരിയുടെ ബിസിനസ് യൂട്യൂബിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും എത്താതിരുന്നതെന്നും താരം പറയുന്നു.

ഞങ്ങള്‍ക്ക് സ്ഥിരമായിട്ടുള്ള കുറച്ച് കസ്റ്റമേഴ്‌സിനെ കിട്ടിയിട്ടുണ്ട്. കൂടുതലും പുറത്തുള്ളവരാണ്. ഗ്രൂപ്പ് വഴിയാണ് ബന്ധപ്പെടുകയാണ്. അവര്‍ക്ക് അയച്ചു കൊടുക്കും. അതുപോലെ സീരിയല്‍ രംഗത്തും കസ്റ്റമേഴ്‌സുണ്ട്. സീരിയില്‍ ചെയ്യുമ്പോള്‍ ഒരുപാട് സാരികള്‍ വേണ്ടി വരും. അവര്‍ക്കും നല്ലത് ഇതുപോലത്തെ വില കുറഞ്ഞ സാരികളാണ്. അവര്‍ക്ക് സ്ഥിരമായി ഷോപ്പില്‍ പോകാനും സാധിക്കില്ല. പിന്നെ പേഴ്‌സണല്‍ ബന്ധങ്ങള്‍ ഉള്ളതിനാലും ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും ഡിംപിള്‍ പറയുന്നു.

കൂടാതെ നഷ്ടം വരാന്‍ മാത്രം തങ്ങള്‍ ബള്‍ക്കായി സ്റ്റോക്ക് എടുക്കാറില്ലെന്നും താരം പറയുന്നു. അമ്മയുടെ ആഭരണങ്ങളുടെ ബിസിനസും നന്നായി പോകുന്നുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം ഡിംപിള്‍ മക്കളെ നോക്കുന്നില്ലെന്നും അവളെ വീട്ടില്‍ നിന്നും അടിച്ചോടിക്കണം എന്നും പറഞ്ഞൊരു കമന്റിന് ഡിവൈന്‍ മറുപടിയുമായി എത്തിയിരുന്നു. ഞാനും ഡിംപിളും തമ്മില്‍ എന്താണ് പ്രശ്‌നം എന്ന ക്യാപ്ഷനിലാണ് ഡിവൈന്‍ പുതിയൊരു വീഡോയുമായി എത്തിയിരിക്കുന്നത്.

വീഡിയോ ചെയ്യാന്‍ കണ്ടെന്റ് ക്ഷാമം ഉള്ളത് കൊണ്ടാണ് താന്‍ വീഡിയോ ഒന്നും ഇടാതിരുന്നത്. പക്ഷേ ഇടയ്ക്കിടെ ചിലര്‍ വന്ന് കണ്ടെന്റ് തന്നിട്ട് പോകും. അവരോട് നന്ദിയേയുള്ളുവെന്ന് പറഞ്ഞാണ് ഡിവൈന്‍ സംസാരിച്ച് തുടങ്ങുന്നത്. ‘കുറച്ച് ദിവസം മുന്‍പ് മുതല്‍ എന്റെ കുട്ടികളെ ആരും നോക്കുന്നില്ലെന്ന തരത്തില്‍ എനിക്കില്ലാത്ത പരാതിയുമായി ചിലര്‍ എത്തിയിരുന്നു. അതില്‍ വന്നൊരു കമന്റിങ്ങനെയാണ്…

ചേച്ചി ആദ്യം ഡിംപിളിനോട് അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി നില്‍ക്കാന്‍ പറയുക. ഇല്ലെങ്കില്‍ (ഒരാളുടെ പേര് പറയുന്നു) അവരെ ചെയ്ത പോലെ ഡിംപിളിനെ റോഡിലൂടെ ഓടിക്കൂ. അപ്പോള്‍ പ്രശ്‌നങ്ങളൊക്കെ തീരും.. എന്നായിരുന്നു ആ കമന്റ്.

ഈ പറയുന്നത് പോലെ ആരാണ് റോഡിലൂടെ ഓടി പോയതെന്ന് എനിക്ക് അറിയില്ല. ഇനി ഡിംപിളിനെ ഞാന്‍ ഓടിക്കണമെങ്കില്‍ ഏത് റോഡിലൂടെ വേണമെന്ന് നിങ്ങള്‍ തന്നെ പറയൂ. ഇവിടെ ഒരുപാട് റോഡുകളുണ്ട്. ഏത് വേണമെന്ന് നിങ്ങള്‍ പറയണം. ഇതിനെ പറ്റി ഞാന്‍ ഡിംപിളിനോടും ചോദിച്ചു.

നിന്നെ ഞാന്‍ ഓടിക്കുകയാണെങ്കില്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് ഞാന്‍ ഡിംപിളിനോട് ചോദിച്ചപ്പോള്‍ ഫോണ്‍ മാത്രം മതി എന്നായിരുന്നു അവളുടെ മറുപടി. കാരണം അവള്‍ക്ക് വഴിയൊന്നും അത്ര നിശ്ചയമില്ല, അതുകൊണ്ട് ഫോണിലൂടെ ഗൂഗിള്‍ മാപ്പ് നോക്കി പോകാലോ. പിന്നെ ഗൂഗിള്‍ പേ ഉപയോഗിക്കുന്ന വ്യക്തിയാണ്. അതിനും ഫോണ്‍ വേണമല്ലോ. പിന്നെ ഓടുമ്പോള്‍ വേറൊന്നും കൊണ്ടുപോവാന്‍ പറ്റില്ലോ എന്നാണ് ഡിംപിള്‍ പറഞ്ഞിട്ടുള്ളത്.

നെഗറ്റീവിനെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലെന്ന് മനസിനെ പറഞ്ഞ് മനസിലാക്കിയാലും ചില കാര്യങ്ങള്‍ ക്ഷമിക്കാന്‍ പറ്റില്ല. ചില കാര്യങ്ങള്‍ വെച്ച് നമ്മളെ ഇങ്ങനെ കുത്തി നോവിക്കാന്‍ വേണ്ടി വരുന്നതാണ്. ദൈവം സഹായിച്ച് ഞങ്ങള്‍ തമ്മില്‍ നിലവില്‍ ഒരു പ്രശ്നവുമില്ലാതെ വളരെ സ്മൂത്തായി എല്ലാവരും മുന്നോട്ട് പോവുകയാണ്. പിന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അവളെ പറഞ്ഞ് വിടേണ്ട ആവശ്യം എനിക്കില്ല. കാരണം ഇത് ഡിംപിളിന്റെ വീടാണ്, എവിടെ പോവണം, നില്‍ക്കണം എന്നുള്ളത് ഡിംപിളിന്റെ ഇഷ്ടമാണ്.

ഡിംപിളിന്റെ വീഡിയോയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോവാത്തതെന്താണെന്ന് ചോദിക്കും. ഇനി എന്റെ വീഡിയോയില്‍ എന്താ സ്വന്തം വീട്ടിലേക്ക് പോകാത്തത് എന്നായിരിക്കും ചോദ്യം. ഇതിലെ ലോജിക് എന്താണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. നിങ്ങളുടെ ഒക്കെ വീട്ടില്‍ നിന്നും ആളുകളെ റോഡിലൂടെ ഓടിക്കുകയാണോ ചെയ്യാറുള്ളത്. കമന്റിലൂടെ ആ കുട്ടി ആരെ ഓടിച്ചതിനെ പറ്റിയാണ് പറഞ്ഞതെന്നും മനസിലായില്ല. അത് കണ്ടിട്ടുണ്ടെങ്കില്‍ എനിക്ക് ഒരു മെസേജ് അയച്ചാല്‍ മതി. താനതിന് മറുപടി തരാം.

എനിക്ക് ഇവിടെ നിന്ന് ഇറങ്ങി ഓടാനോ, ഡിംപിളിനെ ഓടിക്കാനോ താല്‍പര്യമില്ല. ഇത്തരം കമന്റുകളൊന്നും കണ്ടിട്ട് ഡിലീറ്റ് ചെയ്യാന്‍ തോന്നാറില്ല. എവിടുന്നെങ്കിലും കിട്ടുന്ന ന്യൂസ് വെച്ചിട്ട് മറ്റുള്ളവരെ വിലയിരുത്താന്‍ വരരുത്. ഇത് കണ്ടന്റിന് വേണ്ടി ചെയ്ത വീഡിയോയായി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ കരുതിക്കോളൂ,’ എന്നുമാണ് ഡിവൈന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *