ഡിജിറ്റൽ പരിവർത്തന പ്രക്രീയ; മൂന്നാം സ്ഥാനത്തെത്തി ബഹ്‌റൈൻ

 ഡിജിറ്റൽ പരിവർത്തന പ്രക്രീയ; മൂന്നാം സ്ഥാനത്തെത്തി ബഹ്‌റൈൻ

ലോകമെമ്പാടുമുള്ള ഡിജിറ്റൽ പരിവർത്തനത്തിലെ പുരോഗതിയുടെ സൂചകമായ 2024 ഗ്ലോബൽ ഡിജിറ്റലൈസേഷൻ ഇൻഡക്‌സിൽ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി ബഹ്‌റൈൻ. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് കമ്പ്യൂട്ടിങ്, സുസ്ഥിര ഊർജം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് ഗ്ലോബൽ ഡിജിറ്റലൈസേഷൻ ഇൻഡക്‌സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഹുവായ് ടെക്‌നോളജീസ് പുറത്തുവിട്ട റിപ്പോർട്ടിൽ ബഹ്റൈൻ 44.7 പോയന്റ് നേടി. യു.എ.ഇയും സൗദിയുമാണ് അറബ് ലോകത്ത് ബഹ്റൈന് മുന്നിലുള്ളത്. ആഗോളതലത്തിൽ 41ാം സ്ഥാനത്താണ് ഇപ്പോൾ ബഹ്‌റൈൻ. യു.എസ്, സിംഗപ്പൂർ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ.

ഡിജിറ്റൽ പരിവർത്തനത്തിൽ ബഹ്‌റൈൻ ശക്തമായ പുരോഗതി കൈവരിക്കുന്നതായി സൂചിപ്പിക്കുന്നതാണ് റിപ്പോർട്ട്. 24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ ഇതിനിടെ ബഹ്റൈൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നടപടിക്രമങ്ങൾ ലഘൂകരിക്കുക, പേപ്പർവർക്കുകൾ കുറക്കുക, എല്ലാ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *