നിറവയറുമായി വോട്ട് ചെയ്യാനെത്തി ദീപിക; കൈകോർത്തുപിടിച്ച് റൺവീർ

 നിറവയറുമായി വോട്ട് ചെയ്യാനെത്തി ദീപിക; കൈകോർത്തുപിടിച്ച് റൺവീർ

നിറവയറുമായി വോട്ട് ചെയ്യാനെത്തി ദീപിക പദുകോൺ, കൈ പിടിച്ച് രൺവീർ സിങ്ങും. മുംബൈയിലെ പാലി ഹില്ലിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഇളംനീല ജീൻസും വൈറ്റ് ഷർട്ട്മണിഞ്ഞാണ് ദമ്പതികൾ എത്തിയത്.

പോളിംഗ് ബൂത്തിനു മുന്നിലെത്തിയ ദീപികയുടെയും റൺവീറിൻ്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കാറിൽ നിന്നിറങ്ങാൻ ഗർഭിണിയായ ദീപികയെ സഹായിക്കുന്ന രൺവീർ താരത്തെ കൈപ്പിടിച്ചു നടത്തുന്നതും വീഡിയോയിൽ കാണാം.
ദീപിക, രൺവീർ എന്നിവരെ കൂടാതെ മനോജ് ബാജ്‌പേയി, ഷബാന റാസ തുടങ്ങിയ പ്രമുഖരും മുംബൈയിൽ വോട്ട് രേഖപ്പെടുത്തി.

ഫെബ്രുവരി 29നാണ് ദീപികയും റൺവീറും പ്രഗ്നൻസി അനൗൺസ് ചെയ്തത്. ഈ വർഷം സെപ്റ്റംബറിൽ കുഞ്ഞ് എത്തുമെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

2018 നവംബർ 14 ഇറ്റലിയിലെ കോമോയിൽ വച്ചായിരുന്നു ദീപിക-റൺവീർ വിവാഹം. ആറ് വർഷത്തോളം ഡേറ്റിംഗിലായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ഗോളിയോൻ കി രാസ് ലീല റാം ലീലയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഫൈൻഡിംഗ് ഫാനി, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചു. ഇരുവരും തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം കഴിഞ്ഞ വർഷം ബെൽജിയത്തിൽ ആഘോഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *