ഈ പ്രണയത്തിന് കണ്ണ് തട്ടാതിരിക്കട്ടെ! ഞങ്ങൾ ലിവിങ് ടുഗദർ സ്റ്റാർട്ട് ചെയ്തു കഴിയുമ്പോൾ പറയാം

 ഈ പ്രണയത്തിന് കണ്ണ് തട്ടാതിരിക്കട്ടെ! ഞങ്ങൾ ലിവിങ് ടുഗദർ സ്റ്റാർട്ട് ചെയ്തു കഴിയുമ്പോൾ പറയാം

ഏറെ കഷ്ടപ്പാടുകൾ അതിജീവിച്ചു പെണ്ണ് ഉടലിലേക്ക് കടന്നതാണ് ദയ ഗായത്രി. ഐഡന്റിറ്റി വലിയ പ്രശ്‌നമായി മാറിയപ്പോൾ വീടുവിട്ടിറങ്ങിയ ദയ വാശിയോടെയാണ് പഠനം പൂർത്തിയാക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോവും പൈസയില്ലാത്ത അവസ്ഥയിൽ നിന്നും ഇന്ന് കാണുന്ന ദയയിലേക്ക് ഉള്ള യാത്ര അതി കഠിനം ആയിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ റിസര്‍വേഷനിലൂടെ പഠിക്കാന്‍ അവസരം കിട്ടിയ ദയ ഇപ്പോഴും പഠനം തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. രഞ്ജു രഞ്ജിമാറിനെ കണ്ടുമുട്ടിയതോടെയാണ് ദയയുടെ ജീവിതം മാറിയത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമെല്ലാം പ്രചോദനമേകിയ രഞ്ജു ദയക്ക് പെറ്റമ്മക്ക് തുല്യമാണ്. മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവർ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാൽ കുറച്ചുനാളായി ദയ ധ്യാനമായുള്ള ചിത്രങ്ങൾ ആണ് പങ്കിടുന്നതിൽ അധികവും അപ്പോൾ മുതൽ ഇവർ തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് ഒരുപാട് ചോദ്യങ്ങളും ആരാധകർ പങ്കുവച്ചു. അപ്പോഴൊന്നും ഇരുവരും മറുപടി നൽകിയില്ല. എന്നാൽ മാധ്യമ പ്രവർത്തക കൂടി ആയ ഹെയ്ദി സാദിയയുടെ പുത്തൻ വീഡിയോ ആണ് ധ്യാനുമായി ദയ പ്രണയത്തിൽ എന്ന സൂചന നൽകുന്നത്.

പുത്തൻ ചാനലിലൂടെ തങ്ങൾ ബന്ധത്തിന്റെ വിശേഷങ്ങൾ പറയാം എന്നും ധ്യാനും ദയയും പറയുന്നുമുണ്ട്. ഏഴുവര്ഷക്കാലമായി ധ്യാനുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു. എന്തിനും ഏതിനും ഒപ്പം ഉള്ള ആള്. സങ്കടം വന്നാലും സന്തോഷം വന്നാലും പരസ്പരം ഷെയർ ചെയ്യുന്ന ആളുകൾ. എന്തൊരു പ്രശ്നത്തിനും പരിഹാരമായി പരസ്പരം മാറിയവർ. ആങ്ങനെ ഒരു സൗഹൃദവും ഇരുവർക്കും ഇടയിലുണ്ട്. എന്നാൽ തങ്ങളുടെ പ്രണയത്തിന് സൗഹൃദം ഒരു ബാരിയർ വയ്ക്കുന്നുണ്ടോ എന്ന സംശയം ഉണ്ടെന്ന് ആണ് ഹെയ്ദിയുടെ പുത്തൻ വീഡിയോയിൽ ഇരുവരും പറയുന്നത്.

ക്രിഞ്ചു പ്രണയം ആണ് ഞങ്ങൾക്ക് ഇടയിൽ കാരണം ആ ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്കിടയിൽ ഒരു ഗ്യാപ്പ് തരുന്നുണ്ട്. എനിക്ക് എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ ഞാൻ ഏട്ടനോട് പറയാറുണ്ട്. തിരിച്ചും അങ്ങനെയാണ്. ആ ഏഴുവർഷത്തെ സൗഹൃദം ആണ് ഞങ്ങൾക്ക് ഇടയിൽ. ആ സൗഹൃദം പ്രണയത്തിന് ഒരു ഗ്യാപ്പ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു പൈങ്കിളി പ്രണയം ഞങ്ങൾക്ക് ഇടയിൽ ആകില്ല. പക്ഷെ ഞങ്ങൾ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങൾക്ക് ഇടയിലുണ്ട്. ഞങ്ങൾ ലിവിങ് ടുഗദർ ബന്ധം സ്റ്റാർട്ട് ചെയ്തു കഴിയുമ്പോൾ എല്ലാം തുറന്നു പറയും. അതുവരെ സീക്രട്ട് ആയിരിക്കും എന്ന് ദയ പറയുമ്പോൾ കണ്ണ് തട്ടാതെ ഇരിക്കട്ടെ ഈ ബന്ധത്തിന് എന്നാണ് ഹെയ്ദി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *