ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിന് ബെസ്റ്റാണ് തൈര്

 ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിന് ബെസ്റ്റാണ് തൈര്

ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിന് സഹായകരമായ ലാക്റ്റിക് ആസിഡ്, ആൽഫ-ഹൈഡ്രോക്സി ആസിഡ് എന്നിവ തൈറിൽ അടങ്ങിയിട്ടുണ്ട്

അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് തൈര്. വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്നതും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. അസ്ഥിസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ തൈര് നല്ലതാണ്. ഇതിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൻ്റെ ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് തൈര്. ലാക്റ്റിക് ആസിഡ്, പ്രോബയോട്ടിക്സ് എന്നിങ്ങനെ ചർമ്മ സംരക്ഷണത്തിനു സഹായിക്കുന്ന ധാതുക്കളും ഇതിൽ ഉൾക്കൊള്ളുന്നു.

പാടുകൾ കുറയ്ക്കുന്നു

ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിന് സഹായകരമായ ലാക്റ്റിക് ആസിഡ്, ആൽഫ-ഹൈഡ്രോക്സി ആസിഡ് എന്നിവ തൈറിൽ അടങ്ങിയിട്ടുണ്ട്. കടലമാവിനൊപ്പം അൽപ്പം തൈരു കൂടി ചേർത്ത് മുഖത്ത് പുരട്ടി 30 മിനിറ്റ് വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ആരോഗ്യമുള്ള തലമുടി

തലമുടി മൃദുലവും തിളക്കമുള്ളതുമാക്കുന്നു. ഒരു കപ്പ് തൈരിലേയ്ക്ക് ഒരു പഴം കൂടി ഉടച്ചു ചേർത്ത് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചുരുണ്ട മുടിക്ക് ഉചിതമായ മാസ്കാണിത്.

സൂര്യാഘാതം കൊണ്ടുള്ള പൊള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു

സൂര്യഘാതമേറ്റാൽ ചർമ്മത്തിനു ശരിയായ പരിചരണം നൽകേണ്ടതുണ്ട്. ടാനുകളും സമാനമായ പൊള്ളലുകളും തൈര് ഉത്തമമാണ്. കടലമാവിൽ അൽപ്പം തൈർ കൂടി ചേർത്തത് ആവശ്യമായ സ്ഥലങ്ങളിൽ പുരട്ടികൊടുത്ത് ഒരു മണിക്കൂറിനുശേഷം കഴുകി കളയുക.

ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നു

കറുത്ത പാടുകളും കരിവാളിപ്പും അകറ്റുന്നതിന് തൈര് ഉചിതമാണ്. തൈരിനൊപ്പം അൽപ്പം മഞ്ഞൾക്കൂടി ചേർത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക.

Leave a Reply

Your email address will not be published. Required fields are marked *