ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ

 ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ

പുല്പള്ളി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്‌സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അര്‍ഷാദ് (36), ഭാര്യ എന്‍.കെ. ഷബീനാസ് (34) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍നിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട്ടുനിന്നും ഓട്ടോറിക്ഷയിലെത്തിയ ദമ്പതിമാര്‍ പെരിക്കല്ലൂരില്‍നിന്ന് തോണിമാര്‍ഗം കര്‍ണാടകയിലെ ബൈരക്കുപ്പയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്.

20,000 രൂപ നല്‍കിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യംചെയ്യലില്‍ ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിലായാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയത്.

ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തില്‍ പ്രിവന്റ്ീവ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, സുനില്‍ കുമാര്‍, ഇ.സി. ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സി. സുമേഷ്, കെ.വി. രാജീവന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. ശ്രീജിന, സിവില്‍ എക്‌സൈസ് ഡ്രൈവര്‍മാരായ അന്‍വര്‍ സാദത്ത്, വീരാന്‍ കോയ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *