‘ബയോഹാക്കിംഗ്’; 150 വയസ്സുവരെ ആയുസ് വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി അമേരിക്കൻ ദമ്പതികൾ

 ‘ബയോഹാക്കിംഗ്’; 150 വയസ്സുവരെ ആയുസ് വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി അമേരിക്കൻ ദമ്പതികൾ

വാഷിംഗ്‌ടൺ: ആയുസ് 100 വർഷത്തിലധികം വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി വന്നിരിക്കുകയാണ് അമേരിക്കയിലെ മിഡ്‌വെസ്റ്റിൽ നിന്നുള്ള ദമ്പതികളായ കായ്‌ല ബാർണെസ് ലെന്റിസ് (33), ഭർത്താവ് വാരെൻ ലെന്റിസ് (36) എന്നിവർ. ‘ബയോഹാക്കിംഗ്’ എന്ന രീതിയാണ് അവലംബിക്കുന്നത്. 150 വർഷം ജീവിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.

ക്ളീവ് ലാന്റിൽ വെൽനസ് സെന്റർ നടത്തുകയാണ് കായ്‌ല. ഒരു മാർക്കറ്റിംഗ് ഏജൻസിയിലെ ചീഫ് റവന്യൂ ഓഫീസറാണ് വാരെൻ. ആരോഗ്യവും ശരീരസുഖവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ തങ്ങളുടെ ദിനചര്യകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതികൾ അമേരിക്കയുടെ ശരാശരി ആയുസായ 76 വർഷത്തിൽ നിന്ന് 150 വയസുവരെ ജീവിക്കാൻ തങ്ങളെ സഹായിക്കുമെന്നാണ് ദമ്പതികൾ വിശ്വസിക്കുന്നത്.

പൾസ്‌ഡ് ഇലക്‌ട്രോമാഗ്നറ്റിക് ഫീൽഡ് തെറാപ്പിയോടെയാണ് ഇരുവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഇതിനായി വീട്ടിൽ തന്നെ ഒരു ക്ളിനിക്കൽ ഉപകരണം ഉപയോഗിക്കും. ശേഷം ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാൻ പാകത്തിന് വർക്ക് ഔട്ടും പ്രഭാത നടത്തവും.

ദിവസം മുഴുവൻ വിവിധ തരത്തിലെ ആരോഗ്യ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും. കോശങ്ങളുടെ റിപ്പയിംഗിന് സഹായിക്കുന്ന ഹൈപ്പർബാരിക് ഓക്‌സിജൻ ചേമ്പർ, നാനോ വിഐ എന്നിവയാണ് ഇതിൽ ചിലത്. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കോൾഡ് പ്ളഞ്ചസ് ചെയ്യാറുമുണ്ട്.

വൈകിട്ട് ഓർഗാനിക് ഭക്ഷണത്തിന് ശേഷം കുന്നിൻ ചെരുവുകളിൽ ദീർഘനേരം നടത്തം. സൂര്യാസ്‌തമയം അടുക്കുമ്പോൾ സ്റ്റീം ബാത്ത് ചെയ്യും. രാത്രികാലത്ത് വീടിനുള്ളിൽ ചുവന്ന ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. ഒൻപത് മണിക്ക് കൃത്യമായി ഉറങ്ങും.

ബയോഹാക്കിംഗ് എന്ന ദിനചര്യാരീതികൾ അമേരിക്കയിൽ ഇപ്പോൾ ട്രെൻഡായി മാറുകയാണ്. ബയോളജിക്കൽ ഏജിംഗ് (സ്വാഭാവിക വാർദ്ധക്യം) മന്ദഗതിയിലാക്കുകയോ വിപരീതമാക്കുകയോ ചെയ്യുന്ന രീതിയാണ് ബയോഹാക്കിംഗ്.

Leave a Reply

Your email address will not be published. Required fields are marked *