ദമാമിൽ ഫ്ലാറ്റിൽ പാചകവാതകം ചോർന്നു; പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു

 ദമാമിൽ ഫ്ലാറ്റിൽ പാചകവാതകം ചോർന്നു; പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു

ദമാം: സൗദി അറേബ്യയിലെ ദമാമിലെ അൽനഖീൽ ഡിസ്ട്രിക്ടിൽ ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽ പാചകവാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്.

സ്‌ഫോടനത്തിൽ ഫ്ലാറ്റിന്റെ ഭിത്തി തകർന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാചക വാതക ചോർച്ചയെ തുടർന്നാണ് ഫ്ലാറ്റിൽ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ മെഡിക്കൽ ടവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *