ശമ്പളം മുടങ്ങി, ലോണ്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് KSRTC ജീവനക്കാരന്‍

 ശമ്പളം മുടങ്ങി, ലോണ്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് KSRTC ജീവനക്കാരന്‍

കൊച്ചി: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കുമളി ഡിപ്പോയിലെ ഡ്രൈവറാണ് സുനീഷ്.

ശമ്പളം മുടങ്ങിയതോടെ ലോണ്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം. അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ കുടിശികയിലായിരുന്നു. ഈ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമം നടത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *