ജിമ്മിലേക്ക് പോയ യുവതിയെ വഴിയിൽ വച്ച് കടന്നുപിടിച്ചു; പയ്യോളിയിൽ ഇരുപതുകാരൻ റിമാൻഡിൽ

പയ്യോളി: ജിമ്മിലേക്ക് പോയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി റിമാന്‍ഡില്‍. കോളേജ് വിദ്യാര്‍ത്ഥിയാണ് പ്രതി. പയ്യോളി പള്ളിക്കര സ്വദേശി ഹരിഹരനെന്ന ഇരുപതുകാരന്‍ ഇന്നലെ പയ്യോളി പൊലീസിന്റെ പിടിയിലായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പയ്യോളി പൊലീസ് പിടികൂടിയത്
കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച ഫിറ്റ്നസ് സെന്ററിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ വഴിയരികില്‍ വെച്ച് പ്രതി കയറി പിടിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയെങ്കിലും സംഭവത്തിന് ശേഷം പ്രതി കടന്നു കളഞ്ഞിരുന്നു.