തൃത്താലയിൽ നിന്നും കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി
പാലക്കാട്: തൃത്താലയിൽ നിന്നും കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി. പരുതൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുറ്റിപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. തൃത്താല ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് ഇന്നലെ മുതൽ കാണാതായത്.
പരുതൂർ മംഗലം സ്വദേശിയായ കൗമാര പ്രായക്കാരനെ ഇന്നലെനാട്ടിൽ നിന്നും കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിക്കായി നാട്ടുകാരും പൊലീസും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ കുറ്റിപ്പുറത്ത് വെച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.