നേരത്തെ എത്തണം, ഇനി മുതൽ കർശന പരിശോധന; യാത്രക്കാർക്ക് നിർദേശവുമായി നെടുമ്പാശേരി വിമാനത്താവളം

 നേരത്തെ എത്തണം, ഇനി മുതൽ കർശന പരിശോധന; യാത്രക്കാർക്ക് നിർദേശവുമായി നെടുമ്പാശേരി വിമാനത്താവളം

കൊച്ചി: വിമാനയാത്രക്കാർക്ക് പുതിയ നിർദേശങ്ങളുമായി നെടുമ്പാശേരി വിമാനത്താവളം. യാത്ര പുറപ്പെടുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പതിവ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

ഈ മാസം 20 വരെയാണ് സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ കൂട്ടിയതിനാല്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം എടുത്തേക്കാമെന്നും അതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും സിയാല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *