പൊട്ടിക്കൽ ചികത്സ ( CHIROPRACTIC TREATMENT ) മലയാളിയുടെ ആരോഗ്യം പൊട്ടിക്കാനോ? “വ്യാജ ഡോക്ടർമാർ വിലസുന്ന കൊച്ചി”അന്വേഷണ പരമ്പര ആരംഭിക്കുന്നു!!!

 പൊട്ടിക്കൽ ചികത്സ ( CHIROPRACTIC TREATMENT ) മലയാളിയുടെ ആരോഗ്യം പൊട്ടിക്കാനോ? “വ്യാജ ഡോക്ടർമാർ വിലസുന്ന കൊച്ചി”അന്വേഷണ പരമ്പര ആരംഭിക്കുന്നു!!!

സന്ധി വേദന, ഞരമ്പിതര രോഗങ്ങൾ, രക്ത ദൂഷ്യങ്ങൾ എന്നുവേണ്ട ജലദോഷത്തിനു വരെ പൊട്ടിക്കൽ ചികത്സയുടെ മേന്മയും പറഞ്ഞു സാധാരണക്കാരെ പറ്റിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന വ്യാജ ഡോക്ടർമാരുടെ വിളനിലമായി എറണാകുളം മാറിക്കൊണ്ടിരിക്കുകയാണ്. മതിയായ യോഗ്യതകളോ, പ്രവർത്തിപരിചയമോ ഇല്ലാതെ പേരിനൊപ്പം Dr. എന്ന ദൈവീക പട്ടം സ്വയം ചാർത്തിനടക്കുന്ന വ്യാജ സിദ്ധന്മാർക്ക് മുന്നിൽ സ്വന്തം ശരീരം ചികത്സക്കായി വിശ്വസിച്ചേൽപ്പിക്കുന്ന മലയാളി അറിയുന്നില്ല താൻ സ്വയം ഒരു പരീക്ഷണ വസ്തുവായിട്ടാണ് ഇത്തരക്കാർക്ക് മുന്നിൽ കിടക്കുന്നതെന്ന്.

വിദഗ്ദ ചികിത്സ നൽകുന്ന ആശുപത്രികളും, അതാത് മേഖലകളിൽ പ്രാവിണ്യം നേടിയിട്ടുള്ള ഡോക്ടർമാരും ധാരാളം ഉണ്ടായിട്ടും വ്യാജന്മാരെ തിരിച്ചറിയാൻ സാധിക്കാത്ത മലയാളികൾ ഭാവിയിൽ തനിക്കുണ്ടാകുന്ന തീവ്രമായ ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) അംഗീകാരം പോലും ഇല്ലാതെ തൃക്കാക്കര, ഫോർട്ട്‌ കൊച്ചി, വൈപ്പിൻ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇത്തരം വ്യാജന്മാർക്കെതിരെ ഞങ്ങളുടെ ലേഖകന്റെ അന്വേഷണ പരമ്പര ഉടൻ ആരംഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *