പിഞ്ചു കുഞ്ഞ് മരിച്ചതിനു കാരണം പേവിഷ ബാധ; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ മുറിയിൽ കണ്ടെത്തിയത് എല്ലാവരെയും ഞെട്ടിച്ചു..

 പിഞ്ചു കുഞ്ഞ് മരിച്ചതിനു കാരണം പേവിഷ ബാധ; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ മുറിയിൽ കണ്ടെത്തിയത് എല്ലാവരെയും ഞെട്ടിച്ചു..

ടൊറൊന്റോ: കിടപ്പു മുറിയിൽ വെച്ച് വവ്വാൽ കടിച്ച പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു. കുഞ്ഞി​ന്റെ മരണ കാരണം കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനയിലാണ് മുറിയിൽ വവ്വാലുകളെ കണ്ടെത്തിയത് . കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. കുഞ്ഞിനെ വവ്വാൽ കടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് രക്ഷിതാക്കളുടെ മറുപടി. ഹാൽഡിമാൻഡ് നോർഫോക്ക് ആരോഗ്യ വകുപ്പാണ് കുഞ്ഞിന് പേവിഷ ബാധയേറ്റാണ് മരണം സംഭവിച്ചതെന്ന കാര്യം പുറത്തെത്തിച്ചത്.

മരിച്ച കുഞ്ഞിന്റെ പേര് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. കുഞ്ഞിന്റെ മുറിയിൽ വവ്വാലിനെ ഒരിക്കൽ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തിൽ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതിനാൽ രക്ഷിതാക്കൾ റാബീസ് സാധ്യതയേക്കുറിച്ച് ചിന്തിച്ചതുമില്ല. അടുത്തിടെ പനി ബാധിച്ച് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് പേവിഷ ബാധയേറ്റതായി വ്യക്തമാവുന്നത്. 1967ന് ശേഷൺ ആദ്യമായാണ് ഒന്റാരിയോ പ്രവിശ്യയിൽ വീടിന്റെ സാഹചര്യത്തിൽ ഒരാൾ പേവിഷ ബാധയേറ്റ് മരിക്കുന്നത്. സെപ്തംബർ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പേവിഷ ബാധയേറ്റ മൃഗങ്ങളിൽ നിന്നാണ് സാധാരണ ഗതിയിൽ മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലുകൾ, ചെന്നായ, കുറുക്കൻ, റക്കൂണുകൾ എന്നിവയുടെ അടക്കം ഉമിനീരിലൂടെയാണ് പേവിഷ ബാധ പകരുന്നത്. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി ബാധിക്കുന്ന പേവിഷ ബാധയേറ്റ് രോഗലക്ഷണം പ്രത്യക്ഷമായാൽ മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്.

കാനഡയിലെ മനുഷ്യരിൽ കൂടുതൽ പേർക്കും പേവിഷബാധയേൽക്കുന്നത് വവ്വാലുകളിൽ നിന്നാണെന്ന് ആരോ​ഗ്യ വകുപ്പ് പറയുന്നു. 1924 മുതൽ 28 പേവിഷ ബാധ സംഭവങ്ങളാണ് കാനഡയിലെ ആറ് പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ ആറു പേരും തന്നെ മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *