മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ മടിക്കേണ്ട; കണക്കുകൾ എല്ലാം സുതാര്യമാണ്, ലഭിച്ച സംഭാവനകള്‍

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ മടിക്കേണ്ട; കണക്കുകൾ എല്ലാം സുതാര്യമാണ്, ലഭിച്ച സംഭാവനകള്‍

ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നും അധികൃതര്‍ ആ പണം ദുരുപയോഗം ചെയ്യുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ദുരിതാശ്വാസ നിധി വഴി സര്‍ക്കാറിലെത്തുന്ന പണത്തിനോ, ചെലവഴിക്കുന്ന പണത്തിനോ യാതൊരു കണക്കുമില്ലെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ വാസ്തവം അതല്ല. വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവനകൾ കണ്ടാലോ..

ചലച്ചിത്ര താരങ്ങള്‍

കമല്‍ ഹാസന്‍ 25 ലക്ഷം രൂപ

മമ്മൂട്ടി 20 ലക്ഷം രൂപ

സൂര്യ 25 ലക്ഷം രൂപ

ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ

ദുൽഖർ സൽമാൻ 15 ലക്ഷം രൂപ

കാര്‍ത്തി 15 ലക്ഷം രൂപ

ജ്യോതിക 10 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ

ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപ

സിപിഐഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ

തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ

കെ.ടി. ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ

തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ

കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 2 ലക്ഷം രൂപ

കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ

ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെന്‍ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്കാര തുക 2,20,000 രൂപ

കല്‍പ്പറ്റ സ്വദേശി പാർവ്വതി വി സി 1 ലക്ഷം രൂപ

തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ

മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്ക്കാര തുകയായ 25,000 രൂപ

സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ

കിറ്റ്സ് 31,000 രൂപ

പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ

കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

സുതാര്യത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണത്തിന്റെയും അത് ചെലവഴിക്കുന്നതിന്റെയും വിശദ വിവരങ്ങള്‍ donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ധനകാര്യവകുപ്പ് സെക്രട്ടറിക്കാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല. എസ്ബിഐ തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചിലുള്ള CMDRF അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ഇതേ അക്കൗണ്ടില്‍ നിന്ന് ഗുണഭോക്താക്കളിലേക്ക് നേരിട്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് സഹായധനം വിതരണം ചെയ്യുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റ് ഇടനിലക്കാര്‍ക്കോ സാമ്പത്തിക തിരിമറികള്‍ നടത്താനാവില്ല എന്നതാണ് ദുരിതാശ്വാസ നിധിയുടെ ഏറ്റവും വലിയ പ്രത്യേകത.

ധനകാര്യ സെക്രട്ടറിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെങ്കിലും, ഫണ്ട് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്. CMDRFന്റെ ബാങ്ക് അക്കൗണ്ടിന്റെ ചുമതലയുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മാത്രമേ ഇത് സാധ്യമാകൂ.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതും വിനിയോഗിച്ചതുമായ പണം സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും CMDRF വെബ്സൈറ്റില്‍ ലഭ്യമാണ്. സഹായധന വിതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുകയും ചെയ്യാം. ഈ ഫണ്ടുകളെല്ലാം കണ്‍ട്രോളര്‍ ആന്‍ഡ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനും വിധേയമാണ്. സംസ്ഥാന നിയമസഭയിലും കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കേണ്ടതുണ്ട്.

ലഭ്യമായ കണക്കുകള്‍

പ്രളയം കൊവിഡ് എന്നീ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചതും വിനിയോഗിച്ചതുമായ പണം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 1130.67 കോടി രൂപയാണ് കൊവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലെത്തിയത്. ഇതില്‍ 1058.22 കോടി രൂപ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. 2018 ലെയും 2019 ലെയും പ്രളയത്തിന്റെ ഭാഗമായി ലഭിച്ച 4970.29 കോടിയില്‍ നിന്ന് 4724.83 കോടി രൂപയും വിതരണം ചെയ്തു.

2018, 2019 പ്രളയങ്ങളുടെ ഭാഗമായി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

– ഇ പെയ്‌മെന്റ് വഴി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്: 230 കോടി

– പൊതു ജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സാലറി ചലഞ്ച് വഴിയും അല്ലാതെയുമായി ലഭിച്ചത്: 3013 കോടി

– സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ ലഭിച്ചത്: 1246 കോടി

– ഫെസ്റ്റിവല്‍ അലവന്‍സ്: 117 കോടി

– കെയര്‍ ഹോം പദ്ധതിക്കായി സംസ്ഥാന സഹകരണ വകുപ്പ് സമാഹരിച്ചത്: 52 കോടി

– മദ്യത്തിന് അധിക നികുതി ചുമത്തിയത് വഴി ലഭിച്ചത്: 308 കോടി

പ്രളയ ദുരിതാശ്വാസത്തില്‍ നിന്ന് ചെലവഴിച്ച തുക

– പ്രളയത്തിന്റെ അടിന്തര സഹായമായി ഒരു കുടുംബത്തിന് 6200 രൂപ വിഹിതം നല്‍കിയതുവഴി ചെലവഴിച്ചത്: 458 കോടി

– വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമായി നല്‍കിയത്: 2503 കോടി

– പ്രളയ ബാധിതര്‍ക്ക് കിറ്റ് നല്‍കാനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ച തുക: 54.46

– പ്രളയബാധിതരായ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് വഴി വിതരണം ചെയ്ത തുക: 54 കോടി

– പ്രളയബാധിതര്‍ക്ക് അരി വിതരണം ചെയ്യാനായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ചത്: 9.4 കോടി

– ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ വഴി അനുവദിച്ച തുക: 85.6 കോടി

– കെയര്‍ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നല്‍കാനായി നീക്കി വെച്ച തുക: 52.69 കോടി

– കുടുംബശ്രീക്കായി നീക്കിവെച്ചത്: 336 കോടി രൂപ

– ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി നീക്കി വെച്ചത്: 26.3 കോടി രൂപ

– കേരള ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയത്: 10 കോടി

– ദുരിത ബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി നല്‍കിയത്: 47 ലക്ഷം

– ഉജ്ജീവന്‍ പദ്ധതി ചെറുകിട വ്യവസായികള്‍ക്കുള്ള സഹായ വിതരണത്തിനായി നല്‍കിയത്: 26 കോടി

– പുനര്‍ഗേഹം പദ്ധതിക്കായി നല്‍കിയത്: 250 കോടി

– ഓണ സമയത്ത് സിവില്‍ സപ്ലൈസിന് നല്‍കിയത്: 30 കോടി

– CMLRRP യുടെ ഭാഗമായി റോഡ് നിര്‍മാണത്തിനായി ചെലവഴിച്ചത്: 788 കോടി

– വ്യവസായ ക്ഷേമ ബോര്‍ഡിന് നല്‍കിയത്: 5 കോടി

-കാരുണ്യ വഴി മരുന്ന് വിതരണത്തിനായി നല്‍കിയത്: 2.87 കോടി

Leave a Reply

Your email address will not be published. Required fields are marked *