ചെനാബ് പാലം ഫ്ലാഗ് ഓഫ്‌ ചെയ്ത് പ്രധാന മന്ത്രി

 ചെനാബ് പാലം ഫ്ലാഗ് ഓഫ്‌ ചെയ്ത് പ്രധാന മന്ത്രി

റിയാസി(ജമ്മു-കശ്മീർ): ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി ഓട്ടം പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ്‌ ചെയ്തു.

ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ പാത. 1100 മീറ്റർ നീളത്തിൽ നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം നിർമ്മിച്ചിട്ടുള്ളത്. ആർച്ചിന്റെ ഭാരം 13000 മെട്രിക് ടൺ. കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് കഴിയും. ഭീകരാക്രമണം ചെറുക്കൻ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീൽ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം. പാലത്തിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ തീവണ്ടി ഓടിക്കാം. വന്ദേഭാരതാണ് ഈ പാതയിലൂടെയുള്ള ആദ്യ സർവീസ്.

Leave a Reply

Your email address will not be published. Required fields are marked *