റോം: 184 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ നിന്നും ടുരിനിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ റയാൻ എയർ വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിന്റെ ചിറകിനടിയിൽ തീപടരുന്നത് കാബിൻക്രൂവിന്റെ ശ്രദ്ധയിൽപെട്ടതോടെ യാത്ര റദ്ദാക്കി മുഴുവൻ ആളുകളെയും അടിയന്തരമായി പുറത്തിറക്കുകയായിരുന്നു. വ്യാഴാഴ്ച്ച പ്രാദേശിക സമയം രാവിലെ 8.35നാണ് സംഭവം. യാത്രക്കാരും ക്യാബിൻ ക്രൂവും ബോയിങ് 737-800 വിമാനത്തിൻറെ ചിറകിന് അടിയിലായി തീജ്വാലകൾ കണ്ടതോടെയാണ് അടിയന്തര നടപടികളിലേക്ക് കടന്നത്. ഉടൻ തന്നെ യാത്രക്കാരെയും 6 ജീവനക്കാരെയും വിമാനത്തിന് പുറത്തെത്തിച്ചു. […]Read More
Editor
October 4, 2024
ബയ്റുട്ട്: ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി ശക്തമാക്കി ഇസ്രയേൽ. ബെയ്റൂട്ടിലുള്ള ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയാകുമെന്ന് പറയപ്പെടുന്നയാളാണ് ഹാഷിം സഫൈദീൻ. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തെ ബങ്കറിനുള്ളിലാണ് സഫൈദീൻ എന്ന വിവരം ലഭിച്ചതോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇസ്രയേൽ വ്യോമാക്രമണത്തിലാണ് നസ്രള്ളയും കൊല്ലപ്പെട്ടത്. പിന്നാലെയാണ് നസ്രള്ളയുടെ പിൻഗാമിയേയും ഇസ്രയേൽ […]Read More
Editor
October 4, 2024
ഓഫീസിൽ നിന്നും അവധിലഭിക്കാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ച യുവതിക്ക് 3.2 ലക്ഷം രൂപ പിഴശിക്ഷ വിധിച്ച് കോടതി. സിങ്കപ്പൂരിലാണ് സു ക്വിൻ എന്ന ചൈനിയ് യുവതിക്ക് കോടതി വൻ തുക പിഴയിട്ടത്. ഇടിസി സിംഗപ്പൂർ എസ്ഇസി ലിമിറ്റഡിൽ സോഫ്റ്റ്വെയർ ഡെവലപ്പറായിരുന്നു മുപ്പത്തേഴുകാരിയായ സു ക്വിൻ. തുടർച്ചയായി ലീവെടുക്കുന്നത് മേലധികാരികളുടെ അപ്രീതിക്ക് കാരണമാകുമെന്ന് ഭയന്നാണ് യുവതി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ചത്. എന്നാൽ, അത് പിന്നീട് യുവതിക്ക് വൻപണിയായി മാറുകയായിരുന്നു. യുവതിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനൊപ്പം അമ്മയ്ക്കും […]Read More
Editor
October 3, 2024
പതിനൊന്നു വയസ്സുകാരനായ മകന് ഉയരം കൂടാൻ ഭക്ഷണത്തിൽ മരുന്ന് ചേർത്ത് നൽകിയതിനെതിരെ യുവതിക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ. ചൈനയിലെ പ്രശസ്ത നടിയും സോഷ്യൽ മീഡിയാ താരവുമായ യുവതിയാണ് മകൻ്റെ ഭക്ഷണത്തിൽ പ്രത്യേക മരുന്നുകൾ ചേർത്ത് നൽകിയത്. ഇതിൻറെ വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിനെ തുടർന്നാണ് ഗുരുതരമായ ആരോഗ്യ മുന്നറിയിപ്പുമായി ഡോക്ടർമാർ രംഗത്തെത്തിയത്. ജനപ്രിയ ചൈനീസ് കോസ്റ്റ്യൂം ടിവി ഷോകളിലൂടെ പ്രശസ്തയായ ഡെങ് ഷാ എന്ന 38 -കാരിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ […]Read More
Editor
October 3, 2024
ടോക്യോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് ജപ്പാനിൽ ഇട്ട ബോംബ് 79 വർഷങ്ങൾക്കു ശേഷം പൊട്ടിത്തെറിച്ചു. ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് റൺവേക്ക് സമീപം ബോംബ് പൊട്ടിത്തെറിച്ചത്. ഇതെതുടർന്ന് വിമാനത്താവളം അടച്ചുപൂട്ടി. മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന ഈ ബോംബ് പൊട്ടിത്തെറിച്ചതിനെതുടർന്ന് ടാക്സിവേയിൽ 7 മീറ്റർ വീതിയും 1 മീറ്റർ ആഴവുമുള്ള കുഴി രൂപപ്പെട്ടു. ഏകദേശം 87 വിമാനങ്ങൾ ഇതെതുടർന്ന് റദ്ദാക്കി. മണ്ണിനടിയിൽ കുഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തിൽ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. […]Read More
Editor
October 2, 2024
ടെല്‍ അവിവ്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്രയേലില്‍ പ്രവേശന വിലക്ക്. ഇറാന് നടത്തുന്ന ആക്രമണത്തെ കുറിച്ച് മിണ്ടാതെ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ മാത്രം അപലപിച്ച അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവനയാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇസ്രയേലിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ യുഎന്‍ സെക്രട്ടറി ജനറല്പരാജയപ്പെട്ടുവെന്നും ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ നിസംശയം അപലപിക്കാന്‍ കഴിയാത്തവര്‍ക്ക് ഇസ്രായേല്‍ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഗുട്ടറസിനെ ‘ഭീകരവാദികളെ പിന്തുണയ്ക്കുന്ന […]Read More
Editor
October 2, 2024
ബെയ്റൂട്ട്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ലെബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്. 7 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര് ഇഗോസ് യൂണിറ്റില്‍ നിന്നുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. നേരത്തെ ഇതേ യൂണിറ്റില്‍ നിന്നുള്ള ഓരാള് മരിച്ചതായി സൈന്യം അറിയിച്ചിരുന്നു. ലെബനനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലെബനാനിലെ ഗ്രാമത്തില്‍ ഒരു […]Read More
Editor
October 2, 2024
അമ്മാൻ: ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ ദേഷ്യത്തിൽ ഓഫിസിലെത്തി മാനേജറെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കുണ്ട്. ജോർദാനിലാണ് ഓഫീസിൽ വെടിവയ്പുണ്ടായത്. തെക്കൻ ജോർദാനിലെ അഖാബയിലെ ഒരു ഫാക്ടറിയിലാണ് സംഭവം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ യുവാവ് വെടിയുതിർക്കുകയായിരുന്നെന്ന് ‘ജിഡിഎൻ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജോർദാനിയൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിയായ യുവാവിനായി തെരച്ചിൽ തുടങ്ങി. ഇയാൾ ഒളിവിലാണ്.Read More
Editor
September 30, 2024
ജറുസലേം: ഹസ്സൻ നസറുള്ളയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിനെ വെല്ലുവിളിച്ച് ഹിസ്ബുള്ളയുടെ ഉപനേതാവ് നയീം ഖാസിം. ഇസ്രായേലിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഖാസിം പറഞ്ഞു. നസറുള്ളയുടെ മരണം സംബന്ധിച്ച് ആദ്യമായിട്ടാണ് ഹിസ്ബുള്ള നേതാവ് പരസ്യമായി പ്രതികരിക്കുന്നത്. ഹിസ്ബുള്ളയെ പൂർണമായും ഇല്ലാതാക്കാൻ ഇത്രയും നാൾ നടത്തിയ ആക്രമണങ്ങൾ ഒന്നും തന്നെ ഇസ്രായേലിന് മതിയാകില്ലെന്ന് ഖാസിം പറഞ്ഞു. കൊല്ലപ്പെട്ടവർക്ക് പകരമായി പുതിയ കമാൻഡർമാരെ ഹിസ്ബുള്ള നിയോഗിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗത്തിലും നിരവധി കമാൻഡർമാരും ഡെപ്യൂട്ടി കമാൻഡർമാരും ഉണ്ട്. അതുകൊണ്ട് തന്നെ കമാൻഡർമാർ കൊല്ലപ്പെടുകയോ […]Read More
Editor
September 30, 2024
ഫ്ളോറിഡ: സ്പേസ് എക്സ് ക്രൂ9 ബഹിരാകാശ നിലയിലെത്തി. അംഗങ്ങൾ ബഹിരാകാശത്ത് എത്തിയതിന്റെ വിഡിയോ നാസ പുറത്തുവിട്ടിട്ടുണ്ട്. സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനായിട്ടാണ് ഈ ദൗത്യം. ഫാൽക്കൺ 9 റോക്കറ്റ് ശനിയാഴ്ച ഫ്ളോറിഡയിലെ കേപ് കനാവറലിൽ നിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 10.47 നാണ് പുറപ്പെട്ടത്. പേടകത്തിലുണ്ടായിരുന്ന നാസയുടെ തന്നെ ശാസ്ത്രജ്ഞരായ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ബഹിരാകാശത്ത് എത്തിയതായി ദൗത്യത്തിന്റെ തത്സമയ സ്ട്രീമിൽ കാണാം. ഇവർ അഞ്ച് മാസം ബഹിരാകാശത്ത് തങ്ങുമെന്നും നാസ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്