ചിരിച്ചാൽ ആയുസ്സ് കൂടുമെന്നല്ലേ പൊതുവെ പറയുന്നത്. മനുഷ്യന്റെ കാര്യത്തിലാണ് സാധാരണയായി ഇങ്ങനെ പറയുന്നത്. എന്നാൽ ഇപ്പോഴും ചിരിച്ചുകൊണ്ട് ഇരിക്കുന്ന ഒരു ജീവി ഉണ്ട്. ഓസ്ട്രേലിയയിലെ പെർത്ത് തീരത്തിനു സമീപമുള്ള റോട്ട്നെസ്റ്റ് ദ്വീപിലുള്ള ക്വോക്കകൾ ആണത്. ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവി, എപ്പോഴും ചിരിച്ച മുഖം- ഓസ്ട്രേലിയയിലെ ക്വോക്ക ഇങ്ങനെയാണ് അറിയപ്പെടുന്നത്. എപ്പോഴും ചിരിച്ച മുഖത്തിന് കാരണം ഇവയുടെ വായയുടെ പ്രത്യേകതയാണ്. ക്വോക്കകൾ ചെറിയ ജീവികളാണ്, ഒരു പൂച്ചയുടെ അത്രയൊക്കെ വലുപ്പം വരും. ഓസ്ട്രേലിയയിലെ സഞ്ചിമൃഗങ്ങൾ ഉൾപ്പെടുന്ന മാർസൂപ്പിയൽ […]Read More
Editor
August 10, 2024
പർവ്വതങ്ങളും മലകളും കയറുന്നത് എല്ലാ സഞ്ചാര പ്രേമികൾക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ അതിനുള്ള അധ്വാനവും അപകട സാധ്യതകളും പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പതിവ്. പ്രായമുള്ളവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും അതൊക്കെ സ്വപ്നം കാണാൻ മാത്രമേ സാധിക്കു. എന്നാല്‍ ചെങ്കുത്തായതും ദുര്‍ഘടം പിടിച്ചതുമായ ഒരു മലകയറാന്‍ നിങ്ങള്‍ക്ക് എസ്കലേറ്റര്‍ സൗകര്യം ലഭിച്ചാലോ. ഒരു ഷോപ്പിംഗ് മാളില്‍ പോകുന്ന ആയാസത്തില്‍ എസ്കലേറ്ററില്‍ മലകയറി മുകളിലത്തെ വ്യൂ കാണാന്‍ പറ്റിയാലോ? അതിവിചിത്രമെന്ന് തോന്നുമെങ്കിലും ചൈന ഈ ആശയം ഏറെ നേരത്തെ […]Read More
travel
കേരളത്തിൽ നിന്ന് അകന്ന് വിനോദസഞ്ചാരികൾ; തിരിച്ചടിയായത് കടലിൽ കുളിയ്ക്കാനും തീരത്തിറങ്ങാനും നിയന്ത്രണമേർപ്പെടുത്തിയത്
Editor
August 10, 2024
തിരുവനന്തപുരം: കടല്‍ത്തീരത്ത് ഇറങ്ങാനും കടലില്‍ കുളിക്കാനും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി. കള്ളക്കടല്‍ പ്രതിഭാസം പതിവായതോടെയാണ് മണ്‍സൂണ്‍ മാസത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കോവളവും വർക്കലയും വറുതിയിലാണ്. മേയ് 31 മുതലാണ് കോവളത്തെ ബീച്ചുകളില്‍ ഇറങ്ങുന്നതിനും കടലില്‍ കുളിക്കുന്നതിനും വിനോദസഞ്ചാരവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി നല്കിയ തുടര്‍ച്ചയായുള്ള നിര്‍ദേശത്തെ ത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവളത്ത് വരുന്ന സഞ്ചാരികളുടെ പ്രധാന വിനോദമാണ് സര്‍ഫിങ്ങും കടല്‍ക്കുളിയും. […]Read More
Editor
August 9, 2024
ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ സമയം പോരാത്തവരാണ് യാത്രാപ്രേമികൾ. നിങ്ങളുടെ ലിസ്റ്റിൽ ഈ യൂറോപ്യൻ നഗരം കൂടി ഉൾപ്പെടുത്തിയാൽ വെറും 10 സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം. അതേത് സ്ഥലമെന്നല്ലേ? അത്ഭുതപ്പെടേണ്ട ലോകത്തിൽ അങ്ങനെയൊരു സ്ഥലമുണ്ട്.യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലന്റിലെ ബേസെൽ എന്ന നഗരത്തിലാണ് ഈ അത്ഭുതമുള്ളത്. വെറും പത്ത് സെക്കന്റിൽ മൂന്ന് രാജ്യങ്ങളിലേക്ക് കാലെടുത്തുവയ്ക്കാൻ ബേസെലിലെത്തിയാൽ സാധിക്കും. എങ്ങനെയെന്ന് അത്ഭുതപ്പെടുന്നുണ്ടാകും?സ്വിറ്റ്സർലന്റിനൊപ്പം ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ബേസെൽ. ഏതൊരു യാത്രാപ്രേമിയ്ക്കും സവിശേഷമായൊരു […]Read More
travel
ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യയും; ഈ രാജ്യങ്ങൾ ഇനി നിങ്ങൾക്കും വിസയില്ലാതെ
Editor
August 1, 2024
സഞ്ചാരപ്രിയർക്കായിതാ സന്തോഷ വാർത്ത. ഉലകം ചുറ്റാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ 58 രാജ്യങ്ങൾ സന്ദർശിക്കാം. അത്ഭുതപ്പെടേണ്ട സംഭവം സത്യമാണ്. ലോകം കാണാന്‍ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇപ്പോൾ കോളടിച്ച അവസ്ഥയാണ്. ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാവുന്ന ലോകരാജ്യങ്ങള്‍ പരിചയപ്പെടാം. അംഗോളബാർബഡോസ്ഭൂട്ടാൻബൊളീവിയബ്രിട്ടിഷ് വിർജിൻ ദ്വീപുകൾബുറുണ്ടി (VOA)കംബോഡിയ (VOA)കേപ് വെർഡെ ദ്വീപുകൾ (VOA)കൊമോറോ ദ്വീപുകൾ (VOA)കുക്ക് ദ്വീപുകൾജിബൂട്ടി (VOA)ഡൊമിനിക്കഎത്യോപ്യ (VOA)ഫിജിഗ്രനേഡഗിനിയ-ബിസാവു (VOA)ഹെയ്തിഇന്തൊനേഷ്യ (VOA)ഇറാൻജമൈക്കജോർദാൻ (VOA)കസാക്കിസ്ഥാൻകെനിയ (ETA)കിരിബതിലാവോസ് (VOA)മക്കാവോമഡഗാസ്കർമലേഷ്യമാലദ്വീപ് (VOA)മാർഷൽ ദ്വീപുകൾ (VOA)മൗറിറ്റാനിയ (VOA)മൗറീഷ്യസ്മൈക്രോനേഷ്യമോണ്ട്സെറാറ്റ്മൊസാംബിക് (VOA)മ്യാൻമർ (VOA)നേപ്പാൾനിയുപലാവു ദ്വീപുകൾ (VOA)ഖത്തർ (VOA)റുവാണ്ടസമോവ […]Read More
Editor
July 29, 2024
ഗോവ എന്ന് കേൾക്കുമ്പോഴെ ബീച്ചും പബും പാർട്ടിയുമെല്ലാമാണ് നമ്മുടെ മനസ്സിൽ വരിക. എന്നാൽ തിളങ്ങുന്ന വെള്ളിവെളിച്ചവും ഡി ജെ പാർട്ടിയും ആളും ബഹളവും ഇല്ലാത്ത ഇടവും ഗോവയിൽ ഉണ്ട്. പച്ചപ്പ് വാരിവിതറുന്ന പശ്ചിമ സഹ്യാദ്രിയുടെ ഭാഗമായ ചോർല ഘട്ട്, സാൻക്വലിം പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, ചോർള ഘട്ടിലെ സാൻക്വലിം-ബെൽഗാം റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുനേം അണക്കെട്ട്.ട്രെക്കർമാരുടെ പറുദീസ എന്നറിയപ്പെടുന്ന ലസ്നി ടെംബ് തുടങ്ങിയ ഇടങ്ങൾ സഞ്ചാരികൾ ഗോവയിൽ ഒരിക്കലും മിസ്സാക്കരുത്. കാടും മലയും […]Read More
Editor
July 27, 2024
കൊച്ചി: ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹമുള്ളവർക്ക് ഇരട്ടി മധുരമുള്ള ഓഫറുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ആറന്മുള വള്ളസദ്യക്കൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവുമാണ് ആയിരം രൂപയുടെ യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര നടത്താമെതാണ് ഈ യാത്രയുടെ പ്രത്യേകത. യാത്രയിൽ മദ്ധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറൻമുള വള്ള സദ്യയും ആസ്വദിക്കാൻ സാധിക്കും. വനവാസക്കാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലേക്കാണ് യാത്ര. യുധിഷ്ഠരൻ ആരാധിച്ച തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, ഭീമൻ ആരാധിച്ച തൃപ്പുലിയൂർ ക്ഷേത്രം, […]Read More
travel
വനവാസകാലത്ത് പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം; മഞ്ഞുമൂടിയ മലനിരകളും താഴ്വരകളും കണ്ടുള്ള ആത്മീയ യാത്ര;
Editor
July 27, 2024
ഹിമാലയത്തിലെ കിന്നൗർ ജില്ലയിലാണ് കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം വനവാസകാലത്ത് പാണ്ഡവർ സൃഷ്ടിച്ചതാനെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം സ്ഥലത്താണ് കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളും താഴ്വരകകളും ആണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ താഴ്വരകളിൽ ഒന്നാണ് കിന്നൗർ. ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ ഒന്നായ ഇത് മികച്ച ആപ്പിൾത്തോട്ടങ്ങൾ, പ്രാദേശിക വാസ്തുവിദ്യ, സമൃദ്ധമായ ആൽപൈൻ പുൽമേടുകൾ, പൈൻ മരങ്ങൾ എന്നിവയാൽ സമ്പന്നമാണ്. താഴ്വരയിൽ ആകർഷകമായ നിരവധി ട്രെക്കിങ് […]Read More
travel
ആകര്‍ഷകമായ നിറങ്ങളിൽ ആകാശം അണിയിച്ചൊരുക്കുന്ന ദൃശ്യവിസ്മയം; പച്ചയും പർപ്പിളും കലർന്ന ധ്രുവദീപ്തി ഇനി
Editor
July 22, 2024
‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ധ്രുവദീപ്തി ജീവിതത്തിൽ ഒരിക്കലെങ്കിലും കൺനിറയെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇനി അത് ഒരാഗ്രഹം മാത്രമായി സൂക്ഷിക്കേണ്ട. ഇത്തവണ അവധിക്കാലം നോർത്തേൺ ലൈറ്റ്സ് ദൃശ്യമാവുന്ന ഫിൻലൻഡിലെക്ക് പോകാം. ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ദൃശ്യം കാണാനായി ഫിൻലൻഡിലേക്കു പോകുന്നത്. വർഷത്തിൽ ഏകദേശം പത്തോ ഇരുപതോ രാത്രികളിൽ മാത്രമാണ് അറോറ ബൊറാലിസ് ദൃശ്യമാകുന്നത്. അതിനാൽ തന്നെ ആ സമയം ഫിൻലാൻഡ് വടക്കൻ ലൈറ്റുകൾ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറും. രാത്രിയുടെ അന്ത്യയാമങ്ങളിൽ പ്രകൃതി ആകാശത്തു നിറങ്ങൾ […]Read More
Editor
July 21, 2024
സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമികയായാണ് തായ്ലാൻഡ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണവൈവിധ്യത്താലും പ്രകൃതി സൗന്ദര്യത്താലും സംസ്കാരത്താലും സമ്പന്നമാണ് ഇവിടം. എല്ലാതരത്തിലുള്ള സഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഡെസ്റ്റിനേഷനാണ് തായ്ലൻഡ് എന്ന് കണ്ണടച്ച് പറയാം. എത്ര പോയാലും മടുക്കാത്ത ഒരിടം. തായ്ലന്ഡിലേക്ക് പലവിധ പാക്കേജുകള്‍ ലഭ്യമാണ്. രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്.സി.ടി.സി)യുടെ പാക്കേജില്‍ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്ലന്ഡിലെ […]Read More