BREAKING NEWS


National

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു
National

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

ഡൽഹിയിലെ പാലം കോളനിയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഏഴ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. ഇന്ന് രാവിലെയോടെ പാലം മെട്രോ സ്റ്റേഷന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്ലോറും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്തെ താൽക്കാലിക ടിൻ ഷെഡിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടായ ഉടനെ കെട്ടിടത്തിൽ കുടുങ്ങിയ 10 പേരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്കും ഗ...
ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
National

ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന അമ്മമാർക്കും പ്രസവാവധിക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം കുഞ്ഞെന്നോ ദത്തെടുത്ത കുഞ്ഞെന്നോ ഉള്ള വ്യത്യാസം മാതൃപരിചരണത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് നിരീക്ഷിച്ചു. പ്രസവ സംരക്ഷണം എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ജൈവികമായ വഴികളും ദത്തെടുക്കൽ പോലുള്ള നിയമപരമായ വഴികളും ഒരുപോലെയാണെന്നും ജസ്റ്റിസ് പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് മാത്രം 12 ആഴ്ചത്തെ അവധി അനുവദിക്കുന്ന സാമൂഹിക സുരക്ഷാ കോഡിലെ സെക്ഷൻ 60(4) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കുട്ടികളുടെ പ്രായം കണക്കിലെടുക്കാതെ തന്നെ ദത്...
പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം
National

പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം

ഡൽഹി: പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ നേടാനോ നിലവിലുള്ള ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ അധിക കണക്ഷൻ നിലനിർത്താനോ അനുവാദമില്ലെന്ന് കേന്ദ്രം. എൽപിജി പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.ഒരേ സമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. നിലവിൽ പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിങ് ഇടവേളയിലുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്....
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
National

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 17.40 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരണം ലക്ഷ്യമാക്കി വ്യാപകമായ പട്ടിക പരിഷ്കരണം നടത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ കേരളം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4അസം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4തമിഴ്നാട് – വോട്ടെടുപ്പ്: ഏപ്രിൽ 23; വോട്ടെണ്ണൽ: മെയ് 4പുതുച്ചേരി – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4പശ്ചിമ ബംഗാൾ – വോട്ടെടുപ്പ്: ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ: മെയ് 4 കേരളത്ത...
ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം
National

ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം

ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. 11 ജീവനക്കാർക്ക് പൊള്ളലേറ്റു. എസ്‌സിബി മെഡിക്കൽ കോളജിലെ ഐസിയുവിലാണ് തീപിടിച്ചത്. രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ഐസിയുവിൽ പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടിത്തമുണ്ടായത്. 23 രോഗികളെ തീപിടിത്തമുണ്ടായ സമയത്ത് മറ്റ് വകുപ്പുകളിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 7 രോഗികളെ മറ്റു വാർഡുകളിലേക്കും ഐസിയുവിലേക്കും മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി ആശുപത്രിയിലെത്തുകയും ചികിത്സയിലുള്ളവരെ സന്ദർശിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്...
തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
National

തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

ഡൽഹി: തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. 1975ൽ അകിലനും 2002ൽ ജയകാന്തനും ഈ പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിലാണ് വൈരമുത്തുവിന്റെ ജനനം. ചെറുപ്പം മുതൽ തന്നെ തമിഴ് ഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിന് വലിയ ആകർഷണം ഉണ്ടായിരുന്നു. 1960-കളിൽ തമിഴ്‌നാട്ടിൽ ശക്തമായ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ഉയർച്ചയും എഴുത്തുകാരനെന്ന നിലയിൽ വൈരമുത്തുവിനെ സ്വാധീനിച്ചു. 1980ൽ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ 7,500-ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങളും തമി...
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി
National

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി

ജമ്മു കശ്മീർ: ദേശീയ സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് മോചിതനായി. 2025 സെപ്റ്റംബറിൽ ലേയിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് വാങ്ചുകിനെ കരുതൽ തടങ്കലിലാക്കിയിരുന്നത്. ശനിയാഴ്ച ഉച്ചയോടെ കരുതൽ തടങ്കൽ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതിനെ തുടർന്നാണ് മോചനം. രാജസ്ഥാനിലെ ജോധ്പുർ സെൻട്രൽ ജയിലാണ് വാങ്ചുക് തടവിൽ കഴിഞ്ഞിരുന്നത്. തുടക്കത്തിൽ ലേയിൽ ഉണ്ടായ സംഘർഷത്തിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് വാങ്ചുക് പ്രേരണ നൽകിയതാണെന്ന് കേന്ദ്ര സർക്കാർ മുൻപ് സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. വാങ്ചുകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ലേയിലെ സാഹചര്യം ശാന്തമായതായി കേന്ദ്രം അറിയിച്ചു. ലഡാക്കിൽ സമാധാനവും സ്ഥിരതയും പരസ്പര വിശ്വാസവും ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഈ ലക്ഷ്യം മുൻനിർത്തി നടത്തിയ ചർച്ചകൾക...
എൽപിജി ക്ഷാമം: സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകും
National

എൽപിജി ക്ഷാമം: സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗ്യാസ് ക്ഷാമത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി നേരിടുന്നതിനായാണ് ഈ നടപടി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. എന്നാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഏകദേശം ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം രാജ്യത്തെ ഗ്രാമമേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേ...
ഇന്ധന സർചാർജ് ഏർപ്പെടുത്തി എയർ ഇന്ത്യ; ടിക്കറ്റിന് അധികചാർജ് പ്രഖ്യാപനം
National

ഇന്ധന സർചാർജ് ഏർപ്പെടുത്തി എയർ ഇന്ത്യ; ടിക്കറ്റിന് അധികചാർജ് പ്രഖ്യാപനം

ന്യൂഡൽഹി: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും.വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതിയ നിരക്ക് ബാധകമാകും. ആഭ്യന്തര സർവീസുകളിൽ ടിക്കറ്റ് നിരക്കിനൊപ്പം 399 രൂപ അധികമായി ഈടാക്കും.  മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഈ നിരക്ക് ബാധകമാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് 10 ഡോളർ അധിക സർചാർജ് ഈടാക്കും. മാർച്ച് 18 മുതൽ Europe, North America, Australia എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കും ഇന്ധന സർചാർജ് നടപ്പിലാകും. യൂറോപ്പിലേക്ക് 25 ഡോളർ, നോർത്ത് അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും 50 ഡോളർ വീതമാണ് അധിക ചാർജ്. കൂടാതെ Southeast Asiaയിലേക്കുള്ള യാത്രയ്ക്ക് 20 ഡോളർ, Africa...
ഡൽഹി കലാപക്കേസ്: ഷർജീൽ ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം
National

ഡൽഹി കലാപക്കേസ്: ഷർജീൽ ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി കലാപം 2020 കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിൽയിൽ കഴിയുന്ന വിദ്യാർത്ഥി നേതാവും ജവഹർലാൽ നെഹ്റു സർവകലാശാല മുൻ വിദ്യാർത്ഥിയുമായ ഷർജീൽ ഇമാംക്ക് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തേക്കാണ് ഇടക്കാല ജാമ്യം. ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ആറാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് ഷർജീൽ ഇമാം കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബജ്‌പായ് മാർച്ച് 20 മുതൽ മാർച്ച് 30 വരെ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിരിക്കെ മാധ്യമങ്ങളുമായി സംസാരിക്കുകയോ സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും കോടതി വ്യക്തമാക്കി. 2020 ജനുവരി മുതൽ ഷർജീൽ ഇമാം ജയിലിലാണ്. 2025 സെപ്റ്റംബർ 2ന് ഡൽഹി ഹൈക്കോടതി അദ്...