BREAKING NEWS


National

വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ  ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു
National

വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡൽഹി: ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. കോർണിയയും ഹൃദയ വാൽവുകളുമാണ് ദാനം ചെയ്തത്. നിഷ്ക്രിയ ദയാവധത്തിലൂടെയാണ് ഇന്നലെ ഹരീഷ് റാണ അന്തരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിനായി മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ചികിത്സകൾക്ക് പ്രതികരണം ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദയാവധത്തിന് അനുമതി ലഭിച്ചത്. ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർത്തിയായി. മരണാനന്തര അവയവദാനത്തിലൂടെ അദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവർക്കായി പ്രത്യാശയായി മാറി....
കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം
National

കുട്ടികൾക്ക് ‘ഡിജിറ്റൽ നിയന്ത്രണം’; കർണാടകയിൽ പുതിയ കരട് നയം

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ-ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി ദിവസേന സ്ക്രീൻ ഉപയോഗം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് നീക്കം. വൈകിട്ട് 7 മണിക്ക് ശേഷം കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പദ്ധതി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ‘ഡിജിറ്റൽ ക്ഷേമ സമിതികൾ’ രൂപീകരിക്കും. കുട്ടികളിൽ സാങ്കേതിക ആശ്രിതത്വത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുകയും ആവശ്യമായ കൗൺസലിംഗ് ഉൾപ്പെടെ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ...
റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു
National

റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു

ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്. കിലോമീറ്റർ അലവൻസ് 25 ശതമാനമായാണ് റെയിൽവേ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 30 ശതമാനം, 20 ദിവസത്തെ ട്രാവലിങ് അലവൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്. 2024 മുതൽ ഡിഎ, അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമെത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് അലവൻസ് പരിഷ്കരണം. ഏകദേശം രണ്ട് ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ നേട്ടം ലഭിക്കും....
എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം
National

എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം

ഡൽഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കേന്ദ്രം കുറച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. നിലവിലെ 14.2 കിലോയിൽ നിന്ന് 10 കിലോ ആയി കുറയ്ക്കാനാണ് തീരുമാനം. 14.2 കിലോയുടെ സിലിണ്ടറുകൾ 35 മുതൽ 40 ദിവസം വരെയാണ് ഉപയോഗിക്കാൻ കഴിയുന്നത്.10 കിലോയുടെ സിലിണ്ടർ ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് നിഗമനം. അളവിൽ മാറ്റം ഉണ്ടായാൽ അതിനനുസരിച്ച് സിലിണ്ടറിൻ്റെ വിലയിലും കുറവ് വരും.കൂടുതൽ പേർക്ക് ഗാർഹിക സിലിണ്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എൽപിജിയുടെ അളവ് കുറയ്ക്കാനുള്ള ആലോചന....
വിമാനം മാറി സർവീസ്; ഒമ്പത് മണിക്കൂറിന് ശേഷം എയർ ഇന്ത്യ വിമാനം തിരികെ ഇറക്കി
National

വിമാനം മാറി സർവീസ്; ഒമ്പത് മണിക്കൂറിന് ശേഷം എയർ ഇന്ത്യ വിമാനം തിരികെ ഇറക്കി

ന്യൂഡൽഹി: വിമാനം മാറി സർവീസ് നടത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ ഇറക്കി. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനമാണ് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം മടങ്ങിയെത്തിയത്. കാനഡയിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ആവശ്യമായ നിയമാനുസൃത അനുമതി ലഭ്യമല്ലാത്ത വിമാനമാണ് സർവീസിനായി ഉപയോഗിച്ചതാണ് തിരികെ ഇറക്കാനുള്ള കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11.34ഓടെ ഡൽഹിയിൽ നിന്ന് പറന്ന വിമാനം ചൈനീസ് വ്യോമാതിർത്തി വരെ സഞ്ചരിച്ച ശേഷമാണ് മടങ്ങിയത്. കാനഡയിലേക്ക് സർവീസ് നടത്താൻ പ്രത്യേക തരത്തിലുള്ള വിമാനത്തിന് മാത്രമാണ് അനുമതി. എന്നാൽ മറ്റൊരു വിമാനമാണ് ഉപയോഗിച്ചതെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് വ്യോമാതിർത്തി കടക്കുന്നതിനിടെയാണ്. തുടർന്ന് വിമാനം തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. യാത്രക്കാരെ വെള്ളിയാഴ്ച മറ്റൊരു വിമാനത്തിൽ കാനഡയിലെത്തിച്ചതായു...
ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ
National

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ

കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര നയം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ വ്യാപകമായി കൈയേറിയതോടെ കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് നയം പ്രഖ്യാപിച്ചത്. പുതിയ നയപ്രകാരം തെരുവ് കച്ചവടക്കാരെ നിശ്ചിത തെരുവുകളിലേക്ക് മാത്രം പരിമിതപ്പെടുത്തും. പ്രധാന പാതകളിലും ഉപപ്രധാന പാതകളിലും തെരുവോര കച്ചവടം പൂർണമായും ഒഴിവാക്കും. അതേസമയം, തെരുവ് കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് മാറ്റുന്നതിനൊപ്പം കച്ചവടം ക്രമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഘടനാപരമായ സംവിധാനം കൊണ്ടുവരുമെന്നും ശിവകുമാർ വ്യക്തമാക്കി. ഇതിനായി ഏകദേശം 60,000 കച്ചവടക്കാരെ ഇതിനകം രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തെരുവ് കച്ചവടക്കാർക്...
ചക്ക് നോറിസ് അന്തരിച്ചു; ആക്ഷൻ ലോകത്തിന്റെ ഇതിഹാസത്തിന് വിട
National

ചക്ക് നോറിസ് അന്തരിച്ചു; ആക്ഷൻ ലോകത്തിന്റെ ഇതിഹാസത്തിന് വിട

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ‘വാക്കർ ടെക്സാസ് റേഞ്ചർ’ എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹവായിയിലെ കവായ് ദ്വീപിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാർത്ഥനയും പിന്തുണയും നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും, ഈ ദുഃഖഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. 1972ൽ പുറത്തിറങ്ങിയ ‘വേ ഓഫ് ദി ഡ്രാഗൺ’ എന്ന ചിത്രത്തിൽ ബ്രൂസ് ലിയുടെ ശക്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധ നേടിയത്. തുടർന്ന് 1970-80കളിൽ ആക്ഷൻ നായകനെന്ന നിലയിൽ വലിയ പേര് നേടി. ...
പ്ലാറ്റ്ഫോം ഫീസ് വർദ്ധിപ്പിച്ച് സൊമാറ്റോ
National

പ്ലാറ്റ്ഫോം ഫീസ് വർദ്ധിപ്പിച്ച് സൊമാറ്റോ

ഡൽഹി: പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ച് ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ. ഓരോ ഓർഡറിനും 2 രൂപ 40 പൈസ കൂട്ടിയത്. ഇതോടെ ജിഎസ്ടി ഒഴികെയുള്ള പ്ലാറ്റ്ഫോം ഫീസ് 12 രൂപ 50 പൈസയിൽ നിന്ന് 14 രൂപ 90 പൈസയായി. പ്ലാറ്റ്ഫോം ഫീസ് വർധനയോടെ ഉപഭോക്താക്കൾ ഓരോ ഓർഡറിനും 19 ശതമാനം അധികം തുക നൽകേണ്ടി വരും. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനക്ക് പിന്നാലെയാണ് ഫീസ് വർധനവിനുള്ള കമ്പനിയുടെ നീക്കം. ...
പ്രീമിയം പെട്രോൾ വില കൂട്ടി കേന്ദ്രം
National

പ്രീമിയം പെട്രോൾ വില കൂട്ടി കേന്ദ്രം

ഡൽഹി: പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ 35 പൈസയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധന. അതേസമയം സാധാരണ പെട്രോളിന് വിലയിൽ മാറ്റമില്ല. സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തി വിടാത്തതിനെ തുടർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കാണ് ആഗോള എണ്ണ വിപണി സാക്ഷ്യം വഹിച്ചിരിക്കുന്നത്. ...
ഇറാൻ ഉപരോധം മറികടന്ന് ഇന്ത്യൻ എൽപിജി കപ്പൽ ഗുജറാത്തിലെത്തി
National

ഇറാൻ ഉപരോധം മറികടന്ന് ഇന്ത്യൻ എൽപിജി കപ്പൽ ഗുജറാത്തിലെത്തി

ഗാന്ധിനഗര്‍: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ കർശന ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി കപ്പലായ 'നന്ദാദേവി' സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) വഹിച്ചുകൊണ്ടാണ് കപ്പൽ എത്തിയത്. തൊട്ടുമുമ്പത്തെ ദിവസം 'ശിവാലിക്' എന്ന മറ്റൊരു ഗ്യാസ് വാഹിനിയും ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് അതീവ അപകടസാധ്യത നിലനിൽക്കുന്ന ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ലോകത്തെ പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവിലയിൽ 40 മുതൽ 50 ശതമാനം വരെ വർദ്ധനവുണ്ടായിരുന്നു. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴും ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത് ശ്രദ്ധേയമാ...