ജയ്പൂർ: രാജസ്ഥാനിലെ നീം കാ താന ജില്ലയിൽ ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വെർട്ടിക്കൽ ഷാഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ 14 ഉദ്യോഗസ്ഥരും വിജിലൻസ് ടീമിലെ അംഗങ്ങളും ഖനിയിൽ കുടുങ്ങി.ലിഫ്റ്റ് തകർന്ന് ജീവനക്കാരുടെ സംഘം ഖനിയിൽ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ചില ജീവനക്കാർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തകരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീൺ നായിക് പറഞ്ഞു. ഇതുവരെ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]Read More
Editor
May 14, 2024
ഹൈദരാബാദ്: നായയുടെ ആക്രമണത്തിൽ അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. വീട്ടിൽ കയറിയ നായ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഒറ്റമുറി വീട്ടിലേക്ക് കയറിയ നായ താഴെ കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് ആക്രമിച്ചത്. കുഞ്ഞ് തൽക്ഷണം മരിച്ചു. പ്രദേശത്തെ താമസക്കാരാണ് പതിവായി നായക്ക് ഭക്ഷണം നൽകിയിരുന്നത്. സംഭവത്തിന് പിന്നാലെ നായയെ പ്രദേശവാസികൾ ചേർന്ന് അടിച്ചുകൊന്നതായാണ് റിപ്പോർട്ട്.Read More
Editor
May 14, 2024
ബെംഗളൂരു: കർണാടകയിൽ കാണാതായ കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും കണ്ടെത്തി. ഗദഗ്, വിജയപുര സ്വദേശികളായ അനുഷ്ക ദഹിന്ഡെ (9), അവളുടെ സഹോദരൻ വിജയ് ദഹിന്ഡെ (7), മിഹിർ ജനഗൗലി (7) എന്നിവരാണ് മരിച്ചത്. വിജയപുരയിലാണ് സംഭവം. ഞായാറാഴ്ച രാവിലെ മുതൽ മൂന്ന് കുട്ടികളെ കാണാതാവുകയായിരുന്നു. ഇൻഡി റോഡിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിലാണ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമം റോഡിലെ ചബുക്ക്സാവർ ദർഗയിലുള്ള വീട്ടിൽ നിന്നാണ് മൂന്ന് കുട്ടികളെയും കാണാതായത്. ഞായറാഴ്ച […]Read More
National
മൃഗശാലയുടെ പരിപാലനത്തിൽ സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തി, ഇരുപത്തിയാറ് പുള്ളിമാനുകളെ ആണ് കോയമ്പത്തൂരിൽ
Editor
May 14, 2024
കോയമ്പത്തൂർ: മൃഗശാലയിലുള്ള പുള്ളിമാനുകളെ അധികൃതർ കാട്ടിലേക്ക് തുറന്നുവിട്ടു. മൃഗശാലയുടെ പരിപാലനത്തിൽ സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്തിയാറ് പുള്ളിമാനുകളെ ആണ് കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് തമിഴ്നാട് വനം വകുപ്പ് തുറന്നുവിട്ടത്. മൃഗങ്ങൾക്ക് സുരക്ഷയും കരുതലും ഒരുക്കുന്നതിൽ മുന്നിൽ നിൽക്കേണ്ട ഇടമാണ് മൃഗശാല. വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ് മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്. മാർച്ച് മുതൽ മൃഗശാല […]Read More
National
വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Editor
May 14, 2024
വാരാണസി: വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി. ഇത് മൂന്നാം തവണയാണ് വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പത്രിക സമർപ്പിക്കാൻ മോദിയെ അനുഗമിച്ചു. 2014ലാണ് മോദി ആദ്യമായി വാരാണസിയിൽ നിന്ന് ജനവിധി തേടിയത്. അന്ന് വാരാണസിക്കൊപ്പം വഡോദരയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുളിലൂടെ വിവരിക്കാൻ കഴിയില്ല’– എന്നാണ് പത്രികാ […]Read More
Editor
May 14, 2024
വാരണാസി ലോക്സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയുമായുള്ള തൻ്റെ ബന്ധം “അവിഭാജ്യവും താരതമ്യപ്പെടുത്താനാവാത്തതുമാണ്” എന്ന് പറഞ്ഞു. ഒരു എക്സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കാശിയോടുള്ള തൻ്റെ പ്രണയത്തെക്കുറിച്ചും ഗംഗയുമായുള്ള ആത്മബന്ധം വർഷങ്ങളായി എങ്ങനെ തുടരുന്നുവെന്നും വിശദീകരിക്കുവന്ന വീഡിയോയും പങ്കിട്ടു. ധൗരഹ്റയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി“പത്തുവർഷങ്ങൾ കടന്നുപോയി, കാശിയുമായുള്ള എൻ്റെ ബന്ധം കൂടുതൽ ദൃഢമായി, ഇപ്പോൾ അതിനെ ‘എൻ്റെ കാശി’ എന്നാണ് ഞാൻ […]Read More
National
മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ആയുധങ്ങൾ പിടിച്ചെടുത്തു
Editor
May 14, 2024
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. 3 ഓട്ടോമാറ്റിക് ആയുധങ്ങൾ, ഒരു എകെ 47, ഒരു കാർബൈൻ, ഒരു ഇൻസാസ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ, മാവോയിസ്റ്റ് സാഹിത്യങ്ങളും വസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ പെരിമിലി ദളത്തിലെ ചില അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നതായി ഗഡ്ചിരോളി പോലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഗഡ്ചിറോളി പോലീസിൻ്റെ പ്രത്യേക എൻകൗണ്ടർ വിഭാഗമായ […]Read More
Editor
May 14, 2024
മുംബൈ: മുംബൈ ഘാട്ട്കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43 പേർ ചികിത്സയിൽ തുടരുന്നതായും ഒരാളുടെ നില ഗുരുതരമാണെന്നും ദൗത്യ സംഘം അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ് അനധികൃതമായി […]Read More
National
Politics
മുതിർന്ന ബി.ജെ.പി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി അന്തരിച്ചു
Editor
May 14, 2024
ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി(72) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിരിക്കെ ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ബി.ജെ.പിയുടെ ബീഹാറിലെ ഏറ്റവും അറിയപ്പെടുന്ന മുഖമായിരുന്നു സുശീൽകുമാർ മോദി. കാൻസർ ബാധിതനായതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗബാധയെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. “കഴിഞ്ഞ 6 മാസമായി ഞാൻ കാൻസറുമായി മല്ലിടുകയാണ്. […]Read More
National
മഴയ്ക്കും പൊടിക്കാറ്റിനുമിടെ പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണു; മൂന്ന് പേർ മരിച്ചു,
Editor
May 13, 2024
മുംബൈ: മഴയ്ക്കും പൊടിക്കാറ്റിനുമിടെ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലെ പോലീസ് ഗ്രൗണ്ട് പട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്