കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ഇടിമിനലേറ്റ് 11 പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം. രണ്ട് പേര് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം നടന്നത്. മണിക്ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവരാണ് മരിച്ചവര്‍. ഇവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു. ദമ്പതികള്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.Read More
National
ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പി; യുവാവ് കുഴഞ്ഞു വീണു, കർണാടക സ്റ്റേറ്റ്
Editor
May 16, 2024
ബംഗളൂരു: ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്ന പരാതിയിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരേ പോലീസ് കേസെടുത്തു. കാന്റീൻ മാനേജർക്കെതിരേയും കേസുണ്ട്. കഴിഞ്ഞ 12ന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്നാണ് ആരോപണം. മത്സരം കാണാനെത്തിയ 23 കാരനായ ചൈതന്യയാണ് പരാതി നൽകിയത്. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ കാന്റീനിൽനിന്നു ചൈതന്യ ഭക്ഷണം കഴിച്ചിരുന്നു. നെയ്ചോറ്, ഇഡ്ഡലി, ചന്ന മസാല, […]Read More
Editor
May 16, 2024
ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. പണ്ഡിറ്റ് പന്ത് മാര്‍ഗിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വൈകീട്ട് നാലരയോടയാണ് തീപിടിത്തമുണ്ടായ വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.Read More
National
തിയറ്ററുകളിലെ തിരക്ക് കുറഞ്ഞു, സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടാൻ തീരുമാനിച്ച് തെലങ്കാന
Editor
May 16, 2024
തെലങ്കാന എക്സിബിറ്റേഴ്സ് സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തിയറ്ററുകളിലെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്താകെ 400-ലധികം തിയറ്ററുകൾ ഉണ്ട്. ഈ മാസം 17 മുതൽ 10 ദിവസത്തേക്കാണ് തിയറ്ററുകൾ അടച്ചിടുന്നത്. ചിലപ്പോൾ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തകാലത്തായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് മികച്ച കളക്ഷൻ നേടാനാകാതെ പോയത് തിയറ്ററുകളെ സാരമായി ബാധിച്ചിരുന്നു. നിർമ്മാതാക്കൾ വലിയ പ്രൊമോഷനുകൾ നടത്തിയിട്ടു പോലും പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്താൻ മടിക്കുന്നുവെന്നാണ് തിയറ്റർ ഉടമകൾ […]Read More
National
Politics
ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോൺഗ്രസ് ശ്രമിച്ചു;വീണ്ടും വിവാദ പരാമർശവുമായി പ്രധാനമന്ത്രി
Editor
May 16, 2024
മുംബൈ: അധികാരത്തിലേറിയാല്‍ ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്കാണ് ആദ്യ അവകാശം എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്ന് പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് ഇത് പറഞ്ഞ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാന്‍ എന്റെ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അത് അനുവദിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേകം […]Read More
National
Politics
കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിച്ചു ; പൗരത്വ ഭേദഗതി ഇന്ന് സുപ്രിംകോടതിയില്‍
Editor
May 16, 2024
ന്യൂഡൽഹി: സുപ്രിംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിച്ചു .പൗരത്വ ഭേദഗതിക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഇന്ന് സുപ്രിംകോടതിയിലെത്തും. മുസ്ലിം ലീഗ് ഡിവൈഎഫ്ഐ അടക്കമുള്ള കക്ഷികളുടെ അഭിഭാഷകരാണ് വിഷയം ഉന്നയിക്കുക. രാജ്യത്ത് 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതിക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം നടന്നത്. ആദ്യം അപേക്ഷിച്ച 14 […]Read More
National
കള്ളപ്പണക്കേസ്, ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ്
Editor
May 15, 2024
റാഞ്ചി: കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യലിനായി അലംഗീര്‍ റാഞ്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് അലംഗീറിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിലെ സഹായിയായ ജഹാംഗീര്‍ ആലത്തിന്റെ ഫ്ളാറ്റില്‍ ഇഡി റെയ്ഡ് നടത്തി 32 കോടിരൂപയിലധികം കണ്ടെടുത്തത്. പിന്നാലെ […]Read More
Editor
May 15, 2024
സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങളെന്ന് പരാതി. പുണെ സ്വദേശിയായ പങ്കജ് ശുക്ലയാണ് ഇതിന്റെ ചിത്രസഹിതം എക്സിൽ പങ്കുവെച്ചത്. പുണെയിലെ പി.കെ. ബിരിയാണി ഹൗസിൽ നിന്നാണ് പങ്കജ് ശുക്ല സൊമാറ്റോ വഴി വെജിറ്റബിൾ പനീർ ബിരിയാണി ഓർഡർ ചെയ്തത്. എന്നാൽ അതിൽ പനീറിനൊപ്പം ചിക്കൻ കഷണങ്ങളും ഉണ്ടായിരുന്നു. തനിക്ക് ബിരിയാണിയുടെ പണം തിരികെ കിട്ടണമെന്നാണ് പങ്കജ് പറയുന്നത്. ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും പരാതിയുണ്ട്. പോസ്റ്റിന് […]Read More
National
ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു, വ്യക്തിപരമായ
Editor
May 15, 2024
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സ് ജവാൻ പ്രകാശ് കപ്ഡെ(39) യാണ് മരിച്ചത്. ജാംനറിലെ വീട്ടിൽ വെച്ചാണ് പ്രകാശ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. അവധിക്കായി വീട്ടിൽ പോയതായിരുന്നു പ്രകാശ്. തന്റെ സർവീസ് തോക്കുപയോഗിച്ച് കഴുത്തിൽ വെടിവെക്കുകയായിരുന്നു. വ്യക്തിപരമായ കാരണമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യും. പ്രകാശിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.Read More
National
Politics
ലൈംഗിക അതിക്രമ പരാതി; പ്രജ്വൽ രേവണ്ണ ഇന്ന് വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കും; വിമാനത്താവളത്തിൽ
Editor
May 15, 2024
ഹൈദരാബാദ്: പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കുമെന്ന് സൂചന. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്ന് വിവരം പുറത്തുവരുന്നത്. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റ് അർദ്ധരാത്രി 12.30-യ്ക്ക് ആണ് ബംഗളുരുവിൽ എത്തുക. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. വളരെ കോളിളക്കമുണ്ടാക്കിയ ലൈംഗിക അതിക്രമ പരാതികളാണ് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്