ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് ദില്ലി മെട്രോയിൽ ചുവരെഴുത്ത്. ദില്ലി മെട്രോ പട്ടേൽ നഗർ സ്റ്റേഷനിലും മെട്രോ കോച്ചിന് അകത്തുമാണ് ചുവരെഴുത്ത് കണ്ടെത്തിയത്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിയും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്നും എഎപി കുറ്റപ്പെടുത്തി. ദില്ലി പോലീസും ദില്ലി മെട്രോ അധികൃതരും നടപടിയെടുക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എഎപി ആരോപിക്കുന്നു.Read More
Editor
May 20, 2024
ഷാജഹാന് പ്രിയപത്നിയായ മുംതാസിന്റെ ഓര്‍മയ്ക്കായി പണിത പ്രണയ സൗധമാണ് താജ്മഹൽ. ഉത്തര്‍പ്രദേശിലെ ആഗ്രയിൽ, യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര നിർമ്മിതി കാണാൻ ദിനവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. താജ്മഹൽ പോലെ തന്നെ മറ്റൊരു വിസ്മയമാണ് ധനി സ്വാമിജി മഹാരാജിന്റെ ശവകുടീരം. ഇൻഡോ -ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായ താജ്മഹൽ ‘സമാനതകളില്ലാത്ത നിർമിതി’ എന്ന നിലയിലാണ് ലോകമഹാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. നൂറ്റാണ്ടുകളുടെ ചരിത്രംപേറി ഇന്ത്യയുടെ അഭിമാനമുയർത്തി നിൽക്കുന്ന താജ്മഹലുമായി മത്സരിക്കാൻ മറ്റൊരു മാർബിൾ നിർമിതി […]Read More
Editor
May 20, 2024
ബംഗളൂരു: ബംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍, എംഡിഎംഎ എന്നിവ പിടികൂടിയത്. തെലുങ്ക് സിനിമാ താരങ്ങൾ അടക്കം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി ആർ ഫാം ഹൗസിൽ ആണ് പാർട്ടി നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു സിസിബിയുടെ റെയ്ഡ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് […]Read More
National
രൂക്ഷമായ സൈബർ ആക്രമണം; അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ
Editor
May 20, 2024
ചെന്നൈ. അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യെയാണു വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 ന് തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യിൽനിന്നു കുഞ്ഞു താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 […]Read More
Editor
May 19, 2024
ഹൈദരാബാദ്: വൈദ്യുതാഘാതമേറ്റ് ബോധരഹിതനായി വീണ ആറു വയസ്സുകാരന് തുണയായത് ഡോക്ടര്‍. കുട്ടിക്ക് സിപിആര്‍ നല്കി രക്ഷിക്കുന്ന ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിജയവാഡയിലാണ് സംഭവം. കുട്ടിയേയും ചുമന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലേക്ക് നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടറുടെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. കുട്ടിയുടെ ജീവന് രക്ഷിച്ച ഡോക്ടര്‍ക്ക് വേണ്ടി സോഷ്യൽമീഡിയ കയയടിക്കുകയാണ്. കുട്ടിയെ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പും ശ്വാസവും കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ ഉടന്‍ സിപിആര്‍ നല്‍കിയെന്ന് ഡോക്ടര്‍ പറഞ്ഞു. സിപിആര്‍ […]Read More
National
തീർത്ഥാടനത്തിന് തടസമായി റീലുകളും സെൽഫികളും; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലിന് വിലക്കേർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ
Editor
May 19, 2024
റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സമാകുന്നതിനാൽ ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ 200 മീറ്റര്‍ പരിധിയിലാണ് മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികള്‍ ധാരാളമായി ഈ ക്ഷേത്രങ്ങളില്‍ എത്തുകയും വീഡിയോകളും റീലുകളും ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഉപയോഗം വിലക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പങ്കെടുത്ത ചാര്‍ധാം യാത്രയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. വിനോദസഞ്ചാരികള്‍ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ […]Read More
Editor
May 19, 2024
ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു. ഇന്ന് 44.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഉയർന്ന താപനില. ഈ വർഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയാണിത്. ഉഷ്ണതരംഗം രൂക്ഷമായതോടെ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംഗേഷ്പൂർ, പിതാംപുര പ്രദേശങ്ങളിൽ യഥാക്രമം 47.7 ഡിഗ്രി സെൽഷ്യസും 47 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ആയനഗറിൽ ഉയർന്ന താപനില 46.4 ഡിഗ്രി സെൽഷ്യസും പാലം, റിഡ്ജ് എന്നിവിടങ്ങളിൽ യഥാക്രമം 45.1 ഡിഗ്രി സെൽഷ്യസും 45.9 ഡിഗ്രി സെൽഷ്യസും ഉയർന്നു. 25 മുതൽ […]Read More
Editor
May 19, 2024
ബെംഗളൂരു: യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും ഒടുവിൽ പൊലീസ് കണ്ടെത്തി. ബെംഗളൂരുവിൽ ഫ്ളൈ ഓവറിലൂടെ അപകടകരമായി ബൈക്കോടിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ബെംഗളുരു പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്കിലെ യാത്രക്കാരെ ഞങ്ങൾ കണ്ടെത്തി. നേരത്തെ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.- നോർത്ത് ബെംഗളൂരു ട്രാഫിക് ഡിസിപി പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ […]Read More
Editor
May 19, 2024
ഭോപ്പാൽ: 380 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞെന്ന് ഒഡീഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. 270 സീറ്റുകൾ കടന്ന ബി ജെ പി 400 ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മുന്നിലുള്ള പോരാട്ടം 400 കടക്കുക എന്നതാണ്, ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒഡീഷയും ഇക്കുറി ബി […]Read More
National
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്ക്; ഇത്തവണത്തെ നടൻ ഇദ്ദേഹമാണ്
Editor
May 19, 2024
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്കെന്ന് വിവരം. ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2019ലും നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. ‘പിഎം നരേന്ദ്രമോദി’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തിൽഎത്തിയത്. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേർന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകർക്കിടയിൽ കടുത്ത വിമർശനങ്ങളുണ്ടാക്കിയിരുന്നു. പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം സത്യരാജ് നരേന്ദ്രമോദിയുടെ വേഷത്തിലെത്തുന്നുവെന്നാണ് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്