ട്യൂഷൻ ക്ലാസ്സിൽ പോയ എട്ടുവയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ; ഇതെത്തുടർന്ന് വടികളും ചൂലുമായി ഗ്രാമവാസികൾ
കൊൽക്കത്ത: ട്യൂഷൻ ക്ലാസ്സിൽ പോയ നാലാം ക്ലാസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. കൊൽക്കത്തക്കടുത്ത് ജോയ്നഗർ പോലീസ് സ്റ്റേഷനു കീഴിലെ മഹിഷ്മാരിയിൽ നിന്നുള്ള കുട്ടിയെ കാണാതായ സംഭവം പോലീസിൽ അറിയിച്ചിട്ടും നടപടിയെടുക്കാഞ്ഞതിൽ പ്രകോപിതരായ നാട്ടുകാർ പോലീസ് ക്യാംപിന് തീയിട്ടു. മാത്രമല്ല പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ട്യൂഷനിൻ ക്ലാസിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ വെള്ളിയാഴ്ച ഉച്ചക്കാണ് കാണാതായത്. വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. എന്നാൽ, സ്റ്റേഷനിൽചെന്ന് അറിയിക്കാൻ പറഞ്ഞ് ആക്ഷേപിച്ചതായി […]Read More