നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ
മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മറ്റൊരു ആദരം കൂടി നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സംസ്ഥാന നൈപുണ്യ വികസന സർവകലാശാലയുടെ പേര് രത്തൻ ടാറ്റയുടെ പേരിൽ ഇനി അറിയപ്പെടും. മഹാരാഷ്ട്ര സ്റ്റേറ്റ് സ്കിൽസ് ഡെവലപ്മെൻ്റ് യൂണിവേഴ്സിറ്റി ഇനി രത്തൻ ടാറ്റ മഹാരാഷ്ട്ര സ്റ്റേറ്റ് സ്കിൽസ് ഡെവലപ്മെൻ്റ് യൂണിവേഴ്സിറ്റി എന്ന് ആയിരിക്കും അറിയപ്പടുക. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ […]Read More