സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദം;അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്കാരം
ന്യൂഡല്‍ഹി: എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്കാരം, പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. നൊബേല്‍ സമ്മാന ജേതാവ് ഹരോള്‍ഡ് പിന്ററിന്റെ സ്മരണക്കായാണ് വര്‍ഷം തോറും പെന്‍ പിന്റര്‍ പുരസ്കാരം നല്‍കുന്നത്. ഈ വര്‍ഷത്തെ പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അരുന്ധതി പ്രതികരിച്ചു. ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍, റൂത്ത് ബോര്ത്ത്വിക്, നടന് ഖാലിദ് അബ്ദുല്ല, എഴുത്തുകാരന് റോജര്‍ റോബിന്‍സണ്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.ഒക്ടോബര്‍ […]Read More