തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇടുക്കിക്ക് പിന്നാലെ മലപ്പുറത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ […]Read More
Editor
October 5, 2024
തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാകണമെന്നാവശ്യപ്പെട്ട് നടന് അന്വേഷണ സംഘം നോട്ടീസ് നൽകി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്. ഇതുപ്രകാരം നടൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തണം. സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് അറിയിച്ച് സിദ്ദിഖ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കത്ത് നൽകിയിരുന്നു. ഇടക്കാല ജാമ്യം […]Read More
Editor
October 5, 2024
മാനന്തവാടി: ആഡംബര കാറില്‍ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. സംഭവത്തില്‍ ബെംഗളുരു ബിഎസ് നഗര്‍ ഗൃഹലക്ഷ്മി ബെനക റസിഡന്‍സിയില്‍ രാഹുല്‍ റായ് (38) എന്നയാളെ അറസ്റ്റ് ചെയ്തു. 276 ഗ്രാം മാജിക് മഷ്റൂം, 13.2 ഗ്രാം കഞ്ചാവ്, 6.5 ഗ്രാം ചരസ് എന്നിവയാണ് പ്രതിയിൽ നിന്ന് പിടികൂടിയത്. മാനന്തവാടി എക്സൈസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച്ച കാട്ടിക്കുളത്ത് നടത്തിയ പരിശോനയിലാണ് രണ്ടാംഗേറ്റില്‍ എത്തിയ ഇയാളുടെ കെഎ 02 എംഎം 3309 എന്ന നമ്പറിലുള്ള വാഹനത്തില്‍ നിന്ന് വിവിധ ലഹരിമരുന്നുകള്‍ കണ്ടെടുത്തത്. […]Read More
Editor
October 5, 2024
തൃശൂര്‍: തൃശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി. പൂരം അട്ടിമറിക്ക് പിന്നില്‍ ഇടപെടലുകള്‍ നടത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബി ഗോപാല കൃഷ്ണന് പരസ്യ പ്രസംഗം നടത്തിയതിനെതിരെയാണ് പരാതി. സംഭവത്തില്‍ ഗോപാലകൃഷ്ണനെതിരെ ആര് എസ് എസ് പ്രവര്‍ത്തകനായ മനോജ് ഭാസ്ക്കറാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബി ജെ പി നേതാക്കളുടെ പൂര ദിവസത്തെ ഇടപൊലുകളെ കുറിച്ച് പരസ്യമായി പ്രസംഗിക്കുക വഴി തൃശൂര്‍ […]Read More
Editor
October 5, 2024
തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന് എം രാമചന്ദ്രന് അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വേറിട്ട ശബ്ദവും വാർത്താ അവതരണവും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. കെഎസ്ഇബിയിലെ ക്ലാർക്കായിരുന്ന രാമചന്ദ്രൻ ഡൽഹി ആകാശവാണിയിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് തിരുവനന്തപുരം, കോഴിക്കോട് റേഡിയോ നിലയത്തിൽ എത്തി. ഒരു കാലത്ത് റേഡിയോ ശ്രോതാക്കളുടെ പ്രിയപ്പെട്ട ശബ്ദമായിരുന്നു. റേഡിയോ വാർത്താ വായന രംഗത്തെ സൂപ്പർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ‘വാർത്തകൾ […]Read More
Editor
October 5, 2024
ചാലക്കുടി: ചാലക്കുടി നായരങ്ങാടി ഗവ. യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ കത്ത് വൈറലായതിന് പിന്നാലെ അവർക്ക് സമ്മാനം എത്തി. ഗാന്ധിജയന്തി ദിനത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭയുടെ മുന്നോടിയായി സ്കൂളുകളില്‍ സ്ഥാപിച്ച ചോദ്യപ്പെട്ടിയിലാണ് കുട്ടികൾ കത്തെഴുതിയിട്ടത്. നായരങ്ങാടി യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഹൃദ്വിന്‍ ഹരിദാസും നീരജും ആണ് കത്തെഴുതിയത്. കുട്ടികളുടെ കത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കുടുംബശ്രീ പ്രവർത്തകരാണ്. കത്ത് കണ്ട കോടശേരിയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് കളിക്കാനായി 3 ഫുട്ബോളുകൾ സമ്മാനമായി […]Read More
Editor
October 5, 2024
തൃശൂർ: പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. തൃശൂർ ജില്ലയിലെ വരവൂരിലാണ് ദാരുണസംഭവം. കുണ്ടന്നൂർ സ്വദേശി രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി.Read More
Editor
October 5, 2024
കൊച്ചി: മാരക രാസലഹരിയുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയ യുവാക്കളിൽ രണ്ടാം പ്രതിയുടെ ശിക്ഷ വിധിച്ചു. 10 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി 24 വയസ്സുകാരനായ സൈനുൾ ആബിദ്നെയാണ് കോടതി ശിക്ഷിച്ചത്. യുവാക്കളിൽ നിന്നും 2.983 കിലോഗ്രാം മൊഫിമീൻ ഹൈഡ്രോക്ലോറൈഡ് എന്ന മാരക രസലഹരിയാണ് പിടികൂടിയത്. 2021 ഡിസംബർ 26ന് കേസിലെ ഒന്നാം പ്രതിയായ കൊടുങ്ങല്ലൂർ പടാകുളം സ്വദേശി രാഹുൽ സുഭാഷിനൊപ്പം രണ്ടാം പ്രതിയായ […]Read More
Editor
October 5, 2024
പാലക്കാട്: എസ്എൻ കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിന് മുട്ട് കാല് തല്ലിയൊടിക്കുമെന്ന് ഭീഷണി. ആലത്തൂർ എസ് എന്‍ കോളേജിലെ കെ എസ് യു പ്രവർത്തകൻ അഫ്സലിനെയാണ് എസ് എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ് ഭീഷണിപ്പെടുത്തിയത്. പുറമേ നിന്നുള്ള കെ എസ് യു – എസ് എഫ് ഐ നേതാക്കൾക്ക് കോളേജിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ഈ നിയമം ലംഘിച്ച് എസ്എഫ്ഐ നേതാക്കൾ വന്നതിനാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി.Read More
Editor
October 5, 2024
കേളകം: കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ആറള ഫാം സ്വദേശിയായ 38കാരൻ അരുവിക്കൽ പ്രസാദാണ് പിടിയിലായത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. കഴിഞ്ഞ ഒന്നാം തീയതി മോഷണം നടത്തിയ ഇയാളെ കേളകം എസ്.ഐ വി.വി. ശ്രീജേഷും സംഘവും ചേർന്നാണ് പിടികൂടിയത്. മെഡിക്കൽ ഓഫിസറുടെ മുറിക്ക് സമീപത്ത് സ്ഥാപിച്ച ആരോഗ്യ കേന്ദ്രത്തിന്റെ സി.സി.ടി.വി കാമറകളുടെ ഹാർഡ് ഡിസ്ക്, രണ്ട് സ്പീക്കർ, മൈക്ക്, സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പബ്ലിക് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്