കൊച്ചി: മൂന്ന് വയസുകാരന് ക്രൂര മർദ്ദനമേറ്റെന്ന് പരാതി. കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെ അധ്യാപിക ക്രൂരമായി മർദിക്കുകയായിരുന്നു. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനം. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Read More
kerala
മുൻവൈരാഗ്യം; സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും
Editor
October 10, 2024
തിരുവനന്തപുരം: സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകരയിൽ ആണ് സംഭവം. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ ഒളിപ്പിച്ചു വെച്ച ശേഷം പുരയിടത്തിൽ കൊണ്ട് തള്ളി തെളിവ് നശിപ്പിച്ചു എന്നതാണ് പ്രതിക്ക് എതിരെയുള്ള കുറ്റം. നെയ്യാറ്റിൻകര, ചെങ്കൽ, കുഴിച്ചാണി അശ്വതി ഭവനിൽ ജോണി(53) നാണു ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി […]Read More
Editor
October 10, 2024
കോഴിക്കോട്: പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടത്തി. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടത്തിയത്. കുട്ടികളിപ്പോൾ ആലുവ സ്റ്റേഷനിലാണ് ഉള്ളത്. പയ്യോളി ചെരിച്ചിൽ പള്ളിയിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ വൈകുന്നേരം നാലു മണിക്ക് ശേഷം കാണാതായത്. കുട്ടികൾ ഒരുമിച്ച് ബാഗുമായി ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.Read More
kerala
മിക്സ്ചറിൽ ടാർട്രാസിൻ; അലർജിക്ക് കാരണമായ അപകടകാരി; മിക്സ്ചറിന്റെ വിൽപനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാവകുപ്പ്
Editor
October 10, 2024
കോഴിക്കോട്: മിക്സ്ചറിൽ ടാർട്രാസിൻ കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ വിൽപനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു. കോഴിക്കോട് ജില്ലയിൽ ഉത്പാദിപ്പിച്ച മിക്സ്ചറിലാണ് ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയിരിക്കുന്നത്. ടാർട്രാസിൻ നിറം ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ ചേർക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ അലർജിക്ക് കാരണമാകുമെന്നതിനാൽ മിക്സ്ചറിൽ ഇത് ചേർക്കാൻ പാടില്ല. ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും. വടകര ജെ.ടി. […]Read More
Editor
October 10, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം മലപ്പുറത്തും തൃശൂരും എറണാകുളത്തും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് […]Read More
Editor
October 9, 2024
കൊല്ലം: മൊബൈല്‍ ഫോണ്‍ താഴെ വീഴ്ത്തിയതിന് പതിമൂന്നുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം. സംഭവത്തില്‍ പള്ളിത്തോട്ടം ഡോണ്‍ബോസ്കോ നഗറില്‍ ഡിബിന്‍ ആരോഗ്യനാഥിനെ പൊലീസ് പിടികൂടി. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന് മൊബൈലില്‍ പകര്‍ത്തി പൊലീസിന് നല്‍കുകയായിരുന്നു. അബദ്ധത്തില്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന അച്ഛൻ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹോദരനാണ് പകർത്തിയത്. ഇത് പകർത്തി അമ്മയ്ക്ക് അയച്ചുകൊടുക്കാനാണ് അച്ഛൻ നിർദേശിച്ചത്. നിലവിൽ കുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്.Read More
Editor
October 9, 2024
പത്തനംതിട്ട: ശസ്ത്രക്രിയ നടത്താൻ സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖ പുറത്ത് വന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. ആശുപത്രിയിൽ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം.Read More
Editor
October 9, 2024
കൊല്ലം: നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ടി പി മാധവന് അന്തരിച്ചു. 88 വയസായിരുന്നു. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട […]Read More
Editor
October 9, 2024
കാസർകോട്: ഡിവൈഎഫ്ഐ മുൻ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ കൂടുതൽപേർ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പൊലീസ്. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സച്ചിത റൈക്കെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്ന കുമ്പള കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് അധ്യാപികയായ നേതാവിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ യുവതിയുടെ തട്ടിപ്പിന് ഇരയായിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയാണ് ബൽത്തക്കല്ല് സ്വദേശിയായ […]Read More
Editor
October 9, 2024
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടുന്ന മഹാഭാഗ്യവാൻ ആരെന്ന് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് അറിയാം. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങിൽ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎൽഎയും നിർവഹിക്കും. 25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്