കട്ടപ്പന: പ്രശസ്ത അഭിനേതാവ് എം.സി. ചാക്കോ എന്ന എം.സി. കട്ടപ്പന (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു. സാറാമ്മയാണ് ഭാര്യ. ഷീജ, ബോബൻ എന്നിവരാണ് മക്കൾ. 2007ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തേടിയെത്തി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ […]Read More
Editor
May 14, 2024
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി.പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.Read More
Editor
May 14, 2024
കോഴിക്കോട്. ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് തീപിടിച്ചു രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്.മൊടക്കല്ലൂർ മൊബൈൽ യൂണിറ്റിൻ്റെ ആംബുലൻസ് ആണ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലൻസാണ് കത്തിയത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി. സുലോചനയ്ക്ക് പുറമെ, സുലോചനയുടെ […]Read More
Editor
May 14, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴ സാധ്യതതയെന്നു കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് പ്രവചിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടുണ്ട്. വരും മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും മഴ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. വേഗത സെക്കൻഡിൽ 15 സെന്റി മീറ്ററിനും 50 സെന്റി മീറ്ററിനും ഇടയിൽ […]Read More
Editor
May 14, 2024
പാലക്കാട്: കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.Read More
crime
kerala
കുളിക്കാന്‍ കയറിയപ്പോൾ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, 24കാരൻ അറസ്റ്റിലായത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
Editor
May 13, 2024
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24) അറസ്റ്റില്‍. ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി കുളിക്കാന്‍ കയറിയപ്പോഴാണ് യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ അമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് കയറിപ്പിടിച്ചപ്പോള്‍ കുട്ടി കരഞ്ഞതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. ഉടനെ യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.Read More
Editor
May 13, 2024
തിരുവവന്തപുരം: യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് ആണ് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക […]Read More
kerala
പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കപ്പൽ കസ്റ്റഡിയിലെടുത്തു, നടപടി കോസ്റ്റൽ പൊലീസിന്റേത്
Editor
May 13, 2024
മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കപ്പൽ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവർ മരിച്ചിരുന്നു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഫോർട്ട് കൊച്ചി തീരത്തു വൈകീട്ട് എത്തിക്കും. കോസ്റ്റൽ പൊലീസിന്റെതാണ് നടപടി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. അതേസമയം, കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ […]Read More
kerala
എസി പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു, അപകടം നടന്നത് കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍
Editor
May 13, 2024
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്താണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു. പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്