BREAKING NEWS


Kerala News

തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; “തെറ്റുകൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും” എം.വി. ഗോവിന്ദൻ
Kerala News

തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; “തെറ്റുകൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും” എം.വി. ഗോവിന്ദൻ

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. “തെറ്റുകൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി മുന്നോട്ട് പോകും. അഹോരാത്രം പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും വോട്ട് ചെയ്ത ജനങ്ങൾക്കും നന്ദി,” എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമത സ്ഥാനാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റുപറ്റിയോ എന്ന് പരിശോധിക്കുമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ആറു റൗണ്ടുകളിൽ പിന്നിലായ സംഭവവും വിലയിരുത്തുമെന്നും പറഞ്ഞു. “വോട്ട് കുറഞ്ഞിട്ടുണ്ട്. ഓരോ കാര്യവും പ്രത്യേകം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം പഠിക്കണം. ഇത്തരമൊരു തിരിച്...
‘സ്‌ട്രോങ് റൂം തുറന്നില്ല’; യുഡിഎഫ് ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടർ
Kerala News

‘സ്‌ട്രോങ് റൂം തുറന്നില്ല’; യുഡിഎഫ് ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടർ

  കോഴിക്കോട്: പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ അറിയിച്ചു. സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികളൊന്നും ഉണ്ടാകില്ലെന്നും കളക്ടർ പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയുടെ ഭാഗമായിരുന്നുവെന്നും വിശദീകരിച്ചു. സ്‌ട്രോങ് റൂം തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും, യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം, വോട്ടെണ്ണൽ ദിനമായ മെയ് 4ന് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായാണ് നടപടി. പേര...
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം  ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്
Kerala News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ മഴ ലഭിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്. പ്രതിദിന ഉപയോഗം 101 ദശലക്ഷം യൂണിറ്റായാണ് കുറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ചയിലെ ഉപയോഗം 107 ദശലക്ഷം യൂണിറ്റായിരുന്നു. ഒരാഴ്ചയ്ക്കിടെ ഉപയോഗത്തിൽ കുറവ് വന്നത് 17 ദശലക്ഷം യൂണിറ്റാണ്. തിങ്കളാഴ്ച ഉപയോഗിച്ച 118 ദശലക്ഷ്മി യൂണിറ്റ് ആയിരുന്നു സർവകാല റെക്കോർഡ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ സാധിക്കും എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. പുറത്ത് നിന്നും വൈദ്യുതി ലഭിച്ചതുൾപ്പെടെ വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും അധികൃതർ പറയുന്നു. ...
കരമനയാറിന് സമീപം മാലിന്യം തള്ളിയതിൽ നടപടിയെടുത്ത് പഞ്ചായത്ത്
Kerala News

കരമനയാറിന് സമീപം മാലിന്യം തള്ളിയതിൽ നടപടിയെടുത്ത് പഞ്ചായത്ത്

തിരുവനന്തപുരം: കരമനയാറിന് സമീപം മാലിന്യം തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് പഞ്ചായത്ത്. സ്ഥല ഉടമക്ക് 50,000 രൂപ പിഴ ചുമത്തി. രണ്ട് ദിവസത്തിനുള്ളിൽ മാലിന്യം നീക്കാനും നോട്ടീസ് നൽകി. നിരവധിയാളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന തിരുമല കരമനയാറിന് സമീപം ആശുപത്രി മാലിന്യമടക്കം തള്ളിയെന്ന ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.   കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ടുമൂടിയെന്നും കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം തള്ളിയത്. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം മാലിന്യം മണ്ണിട്ട് നികത്തുകയായിരുന്നു. മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ട്. ഇതോടെ കുടിവെള്ളം അടക്കം പ്രതിസന്ധിയിലായെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.    ...
വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
Kerala News

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ വിജയാഘോഷത്തിനും നിയന്ത്രണമുണ്ടാകും.സംസ്ഥാനത്ത് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുള്ള ജില്ലയാണ്. എക്സിറ്റ് ഫലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന പാർട്ടിയുടെ ഫലം വിപരീതമായാൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിൽ സാധാരണ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്ത് കൂട്ടം കൂടാൻ പാടില്ലെന്നായിരുന്നു മുൻ വർഷങ്ങളിലെ നിയമം. എന്നാൽ ഇത്തവണ കോഴിക്കോട് ജില്ലയിൽ മൊത്തത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകരുതലിൻ്റെ ഭാഗമായാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണ...
വാൽപ്പാറ ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ
Kerala News

വാൽപ്പാറ ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ

  തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. മരിച്ച സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചക തൊഴിലാളികളായ സാജിദ, റുഖിയ, ഷക്കീല, വിദ്യാർഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുക. അപകടത്തിൽ മരിച്ച അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദ്, മറ്റൊരു അധ്യാപികയുടെ മകൾ മസ്നീൻ, വാഹന ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കും ഇൻഷുറൻസിന് പുറമെ ചികിത്സയ്ക്കായി അധികമായി ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പാങ്ങ് സർക്കാർ യു.പി. സ്കൂൾ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്...
ബെംഗളൂരു മലയാളി വിദ്യാർഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ
Kerala News

ബെംഗളൂരു മലയാളി വിദ്യാർഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ

തിരുവനന്തപുരം: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയായ ആദിത്യൻ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. അധ്യാപകനായ സന്ദീപ് പാണ്ഡെയുടെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ പഠനം ഉപേക്ഷിച്ചതായാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. പരാതികൾ മാനേജ്മെന്റിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും, കോളേജിനും അധ്യാപകർക്കും എല്ലാം “ബിസിനസ്” മാത്രമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ആദിത്യനെ അവസാനമായി കാണാൻ പോലും അനുവദിച്ചില്ലെന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സഹപാഠികൾ വ്യക്തമാക്കി. ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും ആരോപിച്ചു. മകന്റെ മരണം കുടുംബപ്രശ്നങ്ങളുടെ പേരിൽ വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പിതാവ് പ്രദീപ് ആരോപിച്ചു. കോളേജിൽ മകനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, ലഹരി ഉപയോഗിക്കാത്ത ആളെ ലഹരി ഉപയോഗിക്കുന്നവനായി ചിത...
പൂപ്പാറയില്‍ വീണ്ടും കുടിയിറക്ക് ഭീഷണി; 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം
Kerala News

പൂപ്പാറയില്‍ വീണ്ടും കുടിയിറക്ക് ഭീഷണി; 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: പൂപ്പാറയിൽ വീണ്ടും കുടിയിറക്ക് ഭീഷണി. പന്നിയാർ പുഴയുടെ തീരത്ത്‌ താമസിക്കുന്ന 29ഓളം കുടുംബങ്ങൾക്കാണ് ഒഴിഞ്ഞ് പോകാൻ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത്.ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി. 24 മണിക്കൂറിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ മതിയായ സംവിധാനം ഒരുക്കിയ ശേഷം കുടിയിറക്കണമെന്നാണ് പൂപ്പാറ നിവാസകൾ ആവശ്യപ്പെടുന്നത്. 24 മണിക്കൂറിനകം ഒഴിഞ്ഞു പോയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്. പുഴ കയ്യേറി നിർമിച്ച 88 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതിൻ പ്രകാരം ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൂട്ടി സീൽ വയ്ക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന കുടുബങ്ങൾക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം അധികൃതർ കേൾക്കുന്നില്...
‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേ
Kerala News

‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി പ്രമേയം അവതരിപ്പിച്ച് യൂത്ത് ലീഗ്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂരങ്ങാടി ജില്ല വേണമെന്നാണ് പ്രമേയം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മുസ്ലീം ലീഗ് മുതിർന്ന നേതാക്കളായ പാണക്കാട് സാദിഖലി തങ്ങളും പി.എം.എ. സലാമും അടക്കമുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഏറെ നാളായി വിവിധ കോണുകളിൽ നിന്ന് ഈ ആവശ്യം ഉയർന്നു വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി എ.പി, ഇ.കെ. സമസ്ത വിഭാഗങ്ങളും ജില്ലാ രൂപീകരണം, പുനഃക്രമീകരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഏഴ് താലൂക്കുകളാണ് മലപ്പുറം ജില്ലയിലുള്ളത്. അതിൽ നാല് താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം....
എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എം.എ. ബേബി; “എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കും”
Kerala News

എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എം.എ. ബേബി; “എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കും”

  തിരുവനന്തപുരം: എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് എം.എ. ബേബി. ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ഈ മാസം 10, 11 തീയതികളിൽ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും, ആറിന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിളിച്ചിട്ടുണ്ടെന്നും എം.എ. ബേബി അറിയിച്ചു. എക്സിറ്റ് പോളുകൾക്ക് വലിയ പ്രാധാന്യമില്ലെന്നും, ഇത്തവണയും പ്രവചനങ്ങളെ മറികടക്കുന്ന ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം എക്സിറ്റ് പോളുകൾ ഭരണത്തുടർച്ച പ്രവചിച്ചിരുന്നുവെങ്കിലും അതിലുപരി സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പിണറായി വിജയൻ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഇത്തവണ തിരിച്ചടി നേരിടുമെന്നാണ് വിവിധ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. 2016ലും 2021ലും വിജയിച്ച് തുടർ...