തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വളർത്തി, ഉണക്കി കച്ചവടം നടത്തിയ ആൾ പാറശാലയിൽ പിടിയിൽ. പാറശാല സ്വദേശി ശങ്കർ (54) ആണ് പിടിയിലായത്. വീട്ടിലെ പറമ്പിൽ വളർത്തിയ കഞ്ചാവ് ചെടികളുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്. 3 മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും നേരത്തെ വെട്ടിയെടുത്ത് ഉണക്കി സൂക്ഷിച്ചിരുന്ന 150 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നു സംഘം പിടിച്ചെടുത്തു. അമരവിള എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വിഎൻ മഹേഷിന്റെ നേതൃത്വത്തിലാണ് ഇവ പിടിച്ചെടുത്തത്.Read More
Editor
October 14, 2024
തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകർക്ക് ഉപാധികളോടെ തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചു. നിയമസഭ മാർച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർ അറസ്റ്റിലായിരുന്നു. 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ഇവർക്കെതിരായ പൊലിസ് റിപ്പോർട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും പാസ്പോർട്ട് ഉള്ളവർ മൂന്നു […]Read More
kerala
മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; തിരികെ മുംബൈയിൽ എത്തിയപ്പോൾ പിടിവീണു; 25 വയസുകാരൻ
Editor
October 14, 2024
മലപ്പുറം: സ്വർണക്കവർച്ചാ കേസിലെ പ്രതിയെ മുംബൈയിൽ അറസ്റ്റിലായി. സ്കൂട്ടർ യാത്രികയായ യുവതിയെ പിന്തുടർന്നെത്തി വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൽ പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കൊണ്ടോട്ടി മുതുപറമ്പ് പരതക്കാട് വീട്ടിച്ചാലിൽ കെ വി മുഹമ്മദ് ഫവാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മറ്റൊരു മോഷണ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയപ്പോഴാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പെരിന്തൽമണ്ണ […]Read More
Editor
October 14, 2024
കൊച്ചി: ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ അമ്മയും മക്കളും. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയും രണ്ട് മക്കളുമാണ് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിൽ ആയത്. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ […]Read More
Editor
October 14, 2024
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾ പിടിയിൽ. പുല്ലുവിള സ്വദേശിയും കോട്ടയം കുമാരനെല്ലൂർ ഡിസൽ ഹോംസ് ഡിഡി മജിസ്റ്റികിൽ വാടകയ്ക്ക് താമസിക്കുന്ന ആൻഡ്രൂസ് സ്പെൻസർ (40) ആണ് അറസ്റ്റിലായത്. തിരുമല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. 105 പവനും 8 ലക്ഷം രൂപയും ആണ് ഇയാൾ തട്ടിയെടുത്തത്. വിവാഹമോചനം നേടിയ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. സ്വന്തമായി ഫ്ലാറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ഇയാൾ, പലപ്പോഴായി പരാതിക്കാരിയുടെ 105 പവൻ […]Read More
kerala
ബാല അറസ്റ്റിലായത് കാണാനെത്തി യൂട്യൂബർ ‘ചെകുത്താൻ’; കടവന്ത്ര സ്റ്റേഷനിലെത്തിയത് ലോക്കപ്പ് ദൃശ്യങ്ങൾ എടുക്കാനും
Editor
October 14, 2024
കൊച്ചി: നടൻ ബാലക്കെതിരെ മുൻ ഭാര്യ നൽകിയ പരാതിയിൽ ബാലയെ തികളാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ബാല അറസ്റ്റിലായതറിഞ്ഞ് കാണാനെത്തിയിരിക്കുകയാണ് യൂട്യൂബർ ചെകുത്താൻ. കടവന്ത്ര പോലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ നടപടി എടുക്കുകയായിരുന്നു. വാർത്ത അറിഞ്ഞ് ബാല ലോക്കപ്പിൽ കിടക്കുന്ന ദൃശ്യങ്ങൾ എടുക്കാനും ഫേസ്ബുക്ക് ലൈവ് നൽകാനുമാണ് ചെകുത്താൻ എന്ന് വിളിക്കപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തിയത്. […]Read More
Editor
October 14, 2024
പത്തനംതിട്ട: അടൂർ ഏഴംകുളത്തു വെച്ച് മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന നടത്തുന്നതിനിടെ മോഷ്ടിച്ച ഇരുചക്രവാഹനവുമായി പോയ യുവാവിനെ പിന്തുടര്ന്ന് പിടികൂടി. അനീഷ് ഖാൻ (38) ആണ് പിടിയിലായത്. പത്തനാപുരം സ്വദേശിയാണ് ഇയാൾ. പ്രതിയെ അടൂർ പൊലീസിന് കൈമാറി. പത്തനംതിട്ട എൻഫോഴ്സ്മെന്റ് അടൂർ സ്ക്വാഡ് എം വി ഐ ഷമീറിന്റെ നേതൃത്വത്തിൽ എ എം വി ഐമാരായ സജിംഷാ, വിനീത് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്. ഇന്ന് രാവിലെ 10 മണിയോട് കൂടി പ്ലാന്റേഷൻ ജംഗ്ഷന് […]Read More
Editor
October 14, 2024
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ എസ്എടി ആശുപത്രിയില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരും അറിയിക്കുന്നത്. ഒക്ടോബര്‍ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്. 12ന് കടുത്ത തലവേദനയെയും പനിയെയും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ജലാശയങ്ങളില്‍ […]Read More
Editor
October 14, 2024
തിരുവനന്തപുരം: ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ശബരിമല ദര്‍ശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ദുര്‍വാശി പാടില്ലെന്നും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടു ചാടിക്കുമെന്നും പത്രത്തിൽ മുന്നറിയിപ്പായി പറയുന്നു. ഇതോടെ ശബരിമല ദര്‍ശനം സംബന്ധിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപ്പാക്കുന്ന പരിഷ്കാരങ്ങളെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറ നീക്കി പുറത്തു വരികയാണ്. ശബരിമല ദര്‍ശനത്തിന് വെര്‍ച്വുല്‍ ക്യൂ ബുക്കിംഗ് മാത്രമല്ല സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി […]Read More
Editor
October 14, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്. ഇന്നും റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം. ശനിയാഴ്ച 200 രൂപ ഒറ്റയടിക്ക് വർധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്. ഒക്ടോബർ 4 നും സ്വർണവില റെക്കോർഡ് നിരക്കായ 56,960 രൂപയിൽ ആയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 7120 രൂപയാണ് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്