സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി സൗദി അറേബ്യ രംഗത്ത്; അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപനം
റിയാദ്: സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും വേണ്ടിയാണിത്. അറബ്-ഇസ്ലാമിക് രാജ്യങ്ങളെയും യൂറോപ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്തിയാണ് സഖ്യം സ്ഥാപിക്കുന്നത്. സഖ്യത്തിന്റെ ആദ്യത്തെ യോഗം റിയാദിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിൽ പലസ്തീൻ പ്രശ്നത്തെയും സമാധാന ശ്രമങ്ങളെയും കുറിച്ച് ഒരു മന്ത്രിതല യോഗം നടന്നു. അതിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് സൗദി […]Read More