ദോഹ: ഖത്തറിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു. താമസ സ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷഫീഖ് നെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. കാക്കുകുഴിയിൽ ചെത്തിൽ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്. ഈ മാസം 19നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് – സെയിൽസ് വിഭാഗത്തിൽ […]Read More
gulf
സ്വപ്നങ്ങൾ കെട്ടിപ്പടുക്കാനുള്ള യാത്ര കൊണ്ടെത്തിച്ചത് റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽ, ഒന്നര മാസമായി
Editor
September 27, 2024
അജ്മാൻ: റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചനം. ഒന്നര മാസമായി തടവിലായിരുന്നു ബീന എന്ന 50 വയസുകാരി. ഏറെ മാനസിക പീഡനങ്ങളാണ് ഈ കാലയളവിൽ ബീന അനുഭവിച്ചത്. യുവതി തടവിൽ കഴിയുന്ന വാർത്ത കഴിഞ്ഞ ദിവസം വന്നതിനു ശേഷം ആശ്രയം യുഎഇ ഭാരവാഹികളുടെ കൃത്യമായ ഇടപെടലുകളാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്. വീസാ കാലാവധി കഴിഞ്ഞ ഇവരെ പൊതുമാപ്പിലൂടെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചയക്കുമെന്ന് മോചനത്തിന് നേതൃത്വം നൽകിയ ആശ്രയം യുഎഇ […]Read More
gulf
saudi
സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി സൗദി അറേബ്യ രംഗത്ത്; അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപനം
Editor
September 27, 2024
റിയാദ്: സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും വേണ്ടിയാണിത്. അറബ്-ഇസ്ലാമിക് രാജ്യങ്ങളെയും യൂറോപ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്തിയാണ് സഖ്യം സ്ഥാപിക്കുന്നത്. സഖ്യത്തിന്റെ ആദ്യത്തെ യോഗം റിയാദിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിൽ പലസ്തീൻ പ്രശ്നത്തെയും സമാധാന ശ്രമങ്ങളെയും കുറിച്ച് ഒരു മന്ത്രിതല യോഗം നടന്നു. അതിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് സൗദി […]Read More
Editor
September 27, 2024
ലോകമെമ്പാടുമുള്ള ഡിജിറ്റൽ പരിവർത്തനത്തിലെ പുരോഗതിയുടെ സൂചകമായ 2024 ഗ്ലോബൽ ഡിജിറ്റലൈസേഷൻ ഇൻഡക്സിൽ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി ബഹ്റൈൻ. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് കമ്പ്യൂട്ടിങ്, സുസ്ഥിര ഊർജം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് ഗ്ലോബൽ ഡിജിറ്റലൈസേഷൻ ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഹുവായ് ടെക്നോളജീസ് പുറത്തുവിട്ട റിപ്പോർട്ടിൽ ബഹ്റൈൻ 44.7 പോയന്റ് നേടി. യു.എ.ഇയും സൗദിയുമാണ് അറബ് ലോകത്ത് ബഹ്റൈന് മുന്നിലുള്ളത്. ആഗോളതലത്തിൽ 41ാം സ്ഥാനത്താണ് ഇപ്പോൾ ബഹ്റൈൻ. യു.എസ്, സിംഗപ്പൂർ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. […]Read More
Editor
September 26, 2024
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ഭിക്ഷാടനത്തിനായി ആളുകൾ എത്തുന്നതിനെത്തിരെ കടുത്ത നിയന്ത്രണങ്ങളേർപ്പാർടുത്താൻ സൗദി അറേബ്യ തീരുമാനിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ഭിക്ഷാടകർക്ക് എതിരെയാണ് കടുത്ത നിലപാട് എടുത്തിരിക്കുന്നത്. ഭിക്ഷയെടുക്കുന്നവരിൽ പലരും മാഫിയ സംഘങ്ങളിൽ ഉള്ളവരോ, നല്ല സാമ്പത്തിക സ്ഥിതി ഉള്ളവരോ ഒക്കെയാണ്. ഇതുവഴി ലഭിക്കുന്ന വലിയ തുകയാണ് ഗൾഫ് രാജ്യങ്ങളിൽ ഭിക്ഷക്കെത്തുന്നവരിൽ പലരുടെയും ലക്ഷ്യം. ഭിക്ഷാടനത്തിനായി വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും എത്താൻ യാചകർ ഉംറ വീസ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് സൗദി അറേബ്യ ഈ ആഴ്ച പാക്കിസ്ഥാനോട് […]Read More
Editor
September 22, 2024
ജിദ്ദ: രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിലും നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം ആഘോഷമാക്കുകയാണ്. ഇതിനോടനുബന്ധിച്ചു ഇവൻ്റുകൾ, എക്സിബിഷനുകൾ, സൈനിക പരേഡുകൾ എന്നിവയും ആഭ്യന്തര മന്ത്രാലയം നടത്തുന്നുണ്ട്. റിയാദ് മേഖലയിലെ ദിരിയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചും കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറുമായി സഹകരിച്ചും ദിരിയ ഗവർണറേറ്റിൽ മ്യൂസിക്കൽ ബാൻഡിനും കുതിരപ്പടയാളികൾക്കുമായി ആഭ്യന്തര മന്ത്രാലയം സൈനിക പരേഡുകളും ഷോകളും നടത്തി. സെപ്തംബർ 20 മുതൽ 23 വരെ എല്ലാ മേഖലകളിലെയും സംയുക്ത സുരക്ഷാ […]Read More
Editor
September 17, 2024
മനാമ: കഴിഞ്ഞ വർഷം ആദ്യ മുതൽ ഈ വർഷം ഇതേ കാലയളവ് വരെ ബഹ്റൈനിൽ 200 മില്യൻ ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചത്. 15 ശതമാനം വർധനയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ബഹ്റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖർ വിലയിരുത്തി. ബഹ്റൈനിലെ തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റി (ടിഎച്ച്എംസി) മനാമയിൽ സംഘടിപ്പിച്ച ‘ടിഎച്ച്എംസി കണക്റ്റ്’ എന്ന പരിപാടിയുടെ നാലാം പതിപ്പിനോടനുബന്ധിച്ചു നടന്ന ബിസിനസ് കൂടിക്കാഴ്ചയിലാണ് ബഹ്റൈനിലെ ഇന്ത്യൻ നിക്ഷേപവും ഇത് സംബന്ധിച്ച വിശകലനങ്ങളും നടന്നത്. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് യോഗത്തിൽ […]Read More
Editor
September 11, 2024
അബുദാബി: തിരക്കേറിയ ജീവിതത്തിനിടയിൽ മനസ് അല്പമൊന്ന് ഫ്രീ ആക്കാൻ വേണ്ടിയാണ് പലരും സിനിമ കാണാനും മറ്റും പോകുന്നത്. അങ്ങനെ കഴിഞ്ഞദിവസം യുഎഇയിൽ സിനിമയ്ക്ക് പോയ അനേകം പേരുടെ മൊബൈൽ ഹാക്ക് ആയി. പ്രവാസികളും ഇതിൽ ഉൾപ്പെടുന്നു. സിനിമ തുടങ്ങുന്നതിനു മുന്നേ ഫോണിൽ ഒരു ലിങ്ക് വന്നു അതിൽ ക്ലിക്ക് ചെയ്തവരുടെ ഫോൺ ആണ് ഹാക്കായത്. 220 പേരുടെ ഫോണുകൾ ഹാക്ക് ആയതായാണ് വിവരം. ഒരു സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായി ബോധവത്കരണം എന്ന നിലയിൽ ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്സ് […]Read More
Editor
September 9, 2024
സൗദിയുടെ ആകാശത്തിനി വിമാനങ്ങൾ കൂടാതെ എയർ ടാക്സികളും കാണാൻ സാധിക്കും. നൂറോളം എയർ ടാക്സികളാണ് സർവീസിനൊരുങ്ങുന്നത്. സൗദി എയർ ലൈൻസാണ് എയർ ടാക്സി സർവീസിന് ആരംഭം കുറിക്കുന്നത്. പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട കരാറിൽ സൗദിയും ജർമൻ കമ്പനി യും ഒപ്പു വച്ചിരുന്നു. കമ്പനിക്ക് ഇതുവരെ ലഭിച്ച ഓർഡറുകളിൽ ഏറ്റവും വലിയ ഓർഡറാണ് സൗദിയുടേത്. സർവീസ് തുടങ്ങുന്നതോട് കൂടി എയർ ടാക്സി പാതകൾ ബന്ധിപ്പിക്കുന്ന നൂതന നെറ്റ്വർക്ക് സംവിധാനവും ഫസ്റ്റ് […]Read More
Editor
September 9, 2024
യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ ഒരു നാഴികക്കല്ല് കൂടി. ഇത്തിഹാദ് റെയിൽ കൂടാതെ ഹൈ സ്പീഡ് റെയിൽ കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ട സർവീസ് 2030ഓടെ ആരംഭിക്കും. സർവീസ് തുടങ്ങിയാൽ അരമണിക്കൂർ കൊണ്ട് അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താം. 4 ഘട്ടങ്ങളായാണ് നിർമാണം. അബുദാബിയിൽനിന്ന് ദുബായിലേക്കുള്ള ആദ്യ ഘട്ടം 6 വർഷത്തിനകം യാഥാർഥ്യമാകും. മണിക്കൂറിൽ 320 കിലോമീറ്ററാകും വേഗം. രണ്ടാം ഘട്ടത്തിൽ അബുദാബി നഗരത്തിനുള്ളിൽ 10 സ്റ്റേഷനുകളുള്ള ഇൻ-സിറ്റി റെയിൽ വേ ശൃംഖല വികസിപ്പിക്കും. അബുദാബിയെയും അൽ-ഐനെയും […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്