റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകുന്നു. മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന […]Read More
gulf
വീണ്ടും ഭാഗ്യശാലികളായി മലയാളികൾ; ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി നേടിയത് 250ഗ്രാം സ്വർണ്ണ ബാർ
Editor
October 10, 2024
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യ ശാലികളായി 5 മലയാളികൾ. ഈ മാസം വിവിധ ദിവസങ്ങളിലായി നടന്ന നറുക്കെടുപ്പിലാണ് 5 മലയാളികൾക്കും ഒരു യുഎഇ സ്വദേശിനിക്കും 250 ഗ്രാം സ്വർണ്ണ ബാർ സമ്മാനമായി ലഭിച്ചത്. 19 ലക്ഷത്തോളം രൂപയാണ്(80,000 ദിർഹം) ഈ 250 ഗ്രാം(24 കാരറ്റ്) സ്വർണബാറിന്റെ വില. കഴിഞ്ഞ 27 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന പണിക്കവീട്ടിൽ ഫൈസല്‍ ഇബ്രാഹിം കുട്ടി (50), ദുബായിൽ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള(53). അബുദാബിയിൽ ജോലി ചെയ്യുന്ന […]Read More
gulf
സൗദി രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് റോയൽ കോർട്ട്; ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് രാജാവ്
Editor
October 7, 2024
റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് ശ്വാസകോശത്തിൽ വീക്കം. ഇതെത്തുടർന്ന് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് റോയൽ കോർട്ട് അഭ്യർഥിച്ചു. മേയ് മാസത്തിൽ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ ആദ്യത്തെ വൈദ്യപരിശോധനയിൽ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.Read More
Editor
October 5, 2024
മനാമ: നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും പരിസ്ഥിതിക്ക് ഹാനികരവുമായ ഇത്തരം ട്രോളിങ് വലകൾ ഉപയോഗിക്കുന്നതാണ് മത്സ്യ സമ്പത്ത് നശിക്കാൻ ഇടയാക്കുന്നത്. ലോവർ ക്രിമിനൽ കോടതിയിലാണ് ഇയാളുടെ വിചാരണ നടത്തുന്നത്. മൂന്നു കൂളറുകൾ നിറയെ ചെമ്മീൻ ഇയാളിൽനിന്ന് കണ്ടെടുത്തു. തന്റെ ബോട്ട് നൽകിയതിന് ശേഷം പ്രവാസികളെ കൊണ്ടാണ് മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് വ്യക്തമായി. കോസ്റ്റ്ഗാർഡാണ് പിടികൂടിയത്. ഇയാളുടെ വാഹനവും ബോട്ടും കസ്റ്റഡിയിലെടുത്തു. 2004 മുതൽ രാജ്യത്തെ മത്സ്യസമ്പത്ത് കുറയുന്നതിനെതുടർന്ന് 2018 മുതലാണ് ട്രോളിങ് […]Read More
Editor
October 3, 2024
റിയാദ്: ഗുരുത്വാകർഷണം മാത്രം ഉപയോഗിച്ച് വായുവിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ. സൗദി അറേബ്യയിലെ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (KAUST) ഗവേഷകരാണ് നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. വൈദ്യുതിയോ മറ്റ് ഊർജ്ജ സ്രോതസ്സുകളോ ഉപയോഗിക്കാതെ അന്തരീക്ഷത്തിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ കണ്ടുപിടുത്തം. വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ വസ്തുക്കളുപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. […]Read More
Editor
October 2, 2024
സലാല: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി സലാലയില്‍ അന്തരിച്ചു. തലശ്ശേരി, ചിരക്കര കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സലാല ഹസ്സന് ബിന്‍ താബിത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. 26 വയസ്സായിരുന്നു. അവിവാഹിതനാണ്. സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: പരേതനായ പുത്തന്‍ പുര ഉമ്മര്‍. മാതാവ്: ഷമീറ കാടന്‍ കണ്ടി.Read More
gulf
uae
വിമാനത്താവളത്തിലൂടെ കൊണ്ടുപോയ കാർഡ്ബോർഡ് പാക്കേജിൽ കസ്റ്റംസിന് സംശയം; പരിശോധനയിൽ കണ്ടെത്തിയത് 10,934 ലഹരി
Editor
October 2, 2024
ഷാര്‍ജ: യുഎഇയില്‍ കാർഡ്ബോർഡ് പാക്കേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി അധികൃതര്‍. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 8.7 കിലോ ലഹരിമരുന്നാണ് ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി ബുധനാഴ്ച പിടികൂടിയത്. ഹെഡ്ലൈറ്റിനുള്ളില് ഒളിപ്പിച്ച ലഹരിമരുന്നാണ് പിടികൂടിയത്. വിമാനത്താവളം വഴി കൊണ്ടുപോയ കാര്‍ഡ്ബോര്‍ഡ് പാക്കേജുകളില്‍ ഷാര്‍ജ എയര്‍പോര്‍ട് കസ്റ്റംസ് സെന്ററിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇതുകൊണ്ടുവന്ന യാത്രക്കാരനെ നിരീക്ഷിക്കുകയും പാക്കേജില്‍ നിന്ന് 10,934 ലഹരി ഗുളികകള്‍ കണ്ടെത്തുകയുമായിരുന്നു. […]Read More
Editor
October 2, 2024
ഷാർജ: ഇന്നലെ വൈകിട്ട് എമിറേറ്റ്സ് റോഡിൽ നാല് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൂട്ടിയിടിക്കുന്നതിന് കാരണമായത് കാറുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ്. വിവരം അറിഞ്ഞയുടൻ ഷാർജ പൊലീസ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ഒരു സ്ത്രീക്ക് നിസാര പരുക്കും മറ്റൊരാൾക്ക് ഗുരുതര പരുക്കുമാണ് ഉണ്ടായത്. ഇരുവരെയും അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷിതമായ അകലം പാലിക്കാതെ വാഹനമോടിച്ചതാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് ഷാർജ പൊലീസിലെ […]Read More
Editor
October 1, 2024
ദമാം: സൗദി അറേബ്യയിലെ ദമാമിലെ അൽനഖീൽ ഡിസ്ട്രിക്ടിൽ ഫർണിഷ്ഡ് അപാർട്ട്മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽ പാചകവാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ ഫ്ലാറ്റിന്റെ ഭിത്തി തകർന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാചക വാതക ചോർച്ചയെ തുടർന്നാണ് ഫ്ലാറ്റിൽ സ്ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. […]Read More
Editor
September 27, 2024
കുവൈത്ത്സിറ്റി: 13 വയസ്സുകാരിയായ മകൾ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് 47 വര്‍ഷം ജയില്‍ ശിക്ഷ. യുവതിയുടെ കാമുകന് 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ യുവതി കുറ്റസമ്മതം നടത്തി. മകളെ കൊലപ്പെടുത്താനായ് ഇന്‍സുലിന്‍ കുത്തിവച്ചു. മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ കാമുകന് സൗകര്യമൊരുക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, കീഴ്ക്കോടതി ഇവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്കിയെങ്കില്ലും കീഴ്ക്കോടതിയുടെ ശിക്ഷാവിധി മേല്‍ക്കോടതി ശരിവയ്ക്കുകയായിരുന്നു.Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്