പ്രധാനമന്ത്രിയോടുള്ള ആരാധന വെളിപ്പെടുത്തി രൺബീർ കപൂർ; മോദി ഷാരൂഖ് ഖാനെ പോലെയെന്നും പരാമർശം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാരൂഖ് ഖാനെ പോലെയെന്ന് രൺബീർ കപൂർ. മോദിയോടുള്ള തന്റെ ആരാധന തുറന്നു പറയുന്നതിനിടെയാണ് പരാമർശം. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഓരോരുത്തർക്കും അടുത്തുവന്ന് പെരുമാറിയ മോദിയുടെ സ്വഭാവഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ടെന്ന് രൺബീർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു. ഷാരൂഖ് ഖാൻ ഇതുപോലൊരാളാണ്. ഇങ്ങനെയുള്ള ഒരുപാട് മഹാന്മാരുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഏതാനും വർഷങ്ങൾക്കുമുൻപ് ബോളിവുഡ് താരങ്ങളും സംവിധായകരും ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. […]Read More