BREAKING NEWS


Entertainment

Breaking News, Entertainment, Entertainment News, Ernakulam, Kerala News, Latest news

‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജില്‍ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി തന്നെ രംഗത്തെത്തി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം. 'തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നു വരുമ്പോള്‍ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കോളജിനെയും ഞാന്‍ ബഹുമാനിക്കുന്നു.'- അപര്‍ണ പറഞ്ഞു. ...
Breaking News, Entertainment, Entertainment News, Kerala News

വീണ്ടും മഞ്ജു വാര്യര്‍, ഇത്തവണ കൃഷ്ണനായി..

എന്നും മഞ്ജു വാര്യരെ നെഞ്ചേറ്റിയ വലിയൊരു സമൂഹം ഇവിടെയുണ്ട്. അവര്‍ക്ക് മുന്നിലേക്കിത നൃത്താവിഷ്‌കാരവുമായി മഞ്ജു വാര്യര്‍ വീണ്ടും എത്തി. സൂര്യ ഫെസ്റ്റിവലില്‍ ആയിരുന്നു മഞ്ജുവിന്റെ പ്രകടനം. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തനാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്കും അത് വിസ്മയ കാഴ്ചയായി. മഞ്ജുവിന്റെ അവതരണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. നൃത്തനാടകം കഴിയും വരെ ആസ്വദകര്‍ ഈ കരവിരുന്നില്‍ ലയിച്ചിരുന്നു. കൃഷ്ണ രാധ പ്രണയം ഏതൊക്ക രീതിയിലാണോ നാം കേട്ടത് അതൊക്കെ കോര്‍ത്തിണക്കിയതാണ് രാധ ശ്യാം നൃത്തനാടകം. ഗീത പത്മകുമാര്‍ ആണ് നൃത്ത ആവിഷ്‌കാരം ഒരുക്കിയത്. നൃത്തനാടകം അവതരിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ എത്തുന്നതറിഞ്...
Breaking News, Cricket, Entertainment, Entertainment News, India, Latest news, Sports

ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് വധു. ഖണ്ഡാളയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. രാഹുലിന്റെയും ആതിയയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കു. ഇതിന് പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. ഏറെക്കാലമായി ആതിയയും രാഹുലും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. വിവാഹ ശേഷം ബാന്ദ്രയിലാകും ദമ്പതികള്‍ താമസിക്കുക. ...
Breaking News, Entertainment, Entertainment News, Kerala News, Latest news

നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍; എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എറണാകുളം ലോ കൗണ്‍സില്‍ സ്റ്റാഫ് കൗണ്‍സില്‍ ആണ് നടപടിയെടുത്തത്. കോളജ് യൂനിയനുമായി ചേര്‍ന്ന് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു അപര്‍ണയോട് മോശമായി പെരുമാറിയത്. കോളേജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെ പൂവ് നല്‍കാന്‍ വേദിയിലേക്ക് കയറിവന്ന വിദ്യാര്‍ത്ഥി അപര്‍ണക്ക് ഹസ്തദാനം ചെയ്തശേഷം തോളില്‍ കൈയിടാന്‍ ശ്രമിക്കുകയായിരുന്നു. പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ ക...
Breaking News, Entertainment, Entertainment News, Kerala News, Latest news

അവര്‍ മൂന്ന് പേരുണ്ടായിരുന്നു, എന്നെ കൊല്ലാനാണ് അവര്‍ വന്നത്. എലിസബത്തിനെ ആക്രമിച്ചു. ജീവിക്കാന്‍ സമ്മതിക്കുന്നില്ല. പോലീസ് വന്നപ്പോഴാണ് ഭാര്യ കരച്ചില്‍ നിര്‍ത്തിയത്. ഉണ്ണി മുകുന്ദന്‍ വിവാദത്തിന് പിന്നാലെ ബാലെയുടെ വീട്ടില്‍ അക്രമിക്കാന്‍ കയറിയത് ആര്?

'എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്, എലിസബത്തിനെ ആക്രമിച്ചു'; ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ബാല തന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത് എന്നാണ് ബാല പറയുന്നത്. കത്തി കൊണ്ട് തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും എലിസബത്ത് ഭയങ്കര കരച്ചിലായിരുന്നു എന്നുമാണ് ബാല പറയുന്നത്. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നും ബാല പറഞ്ഞു. അക്രമികള്‍ ഇതിനു മുന്‍പും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് ബാല പറയുന്നത്. 'ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ വന്നു. എലിസബത്തിന്റെ കാലില്‍ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. - ബാല...
Entertainment, Entertainment News

ത്രസിപ്പിക്കുന്ന റിവഞ്ച് ത്രില്ലെർ, തേര് ജനുവരി 6 നു തിയേറ്ററിൽ

ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയുമായി സംവിധായകൻ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ‘തേര്’ ജനുവരി 6 നു തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് റിലീസ് ചെയ്തു. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയിൽ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. https://youtu.be/ZfCbIu3tG1U ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബു രാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. തേരിന്റെ അണിയറപ്രവർത്തകർ ഇവരാണ്. തിര...
Entertainment, Entertainment News

‘ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടക്കുന്നത് അച്ഛനും അമ്മയും കാണും’; 130 കിലോ കുറച്ചതിനു പിന്നിലെ രഹസ്യം പറഞ്ഞ് അദ്‌നാന്‍ സമി

വമ്പന്‍ മേക്കോവര്‍ കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് ഗായകനാണ് അദ്നാന്‍ സമി. 130 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. എന്നാല്‍ അതിനു പിന്നാലെ സര്‍ജറിയിലൂടെയാണ് അദ്ദേഹം ഇത്ര വലിയ മേക്കോവര്‍ നടത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോള്‍ ശരീരഭാരം കുറഞ്ഞതിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍. ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്. ന്യൂട്രിഷനിസ്റ്റിന്റെ സഹായത്തോടെയായിരുന്നു ഇത്. ഡയറ്റ് ഫോളോ ചെയ്യാനായിരുന്നില്ല അദ്ദേഹം പറഞ്ഞതെന്നും തന്റെ ജീവിതശൈലിതന്നെ മാറ്റുകയായിരുന്നു എന്നും അദ്നാന്‍ സമി പറഞ്ഞു. ഞാന്‍ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആളുകള്‍ വിചാരിക്കുന്നത് സര്‍ജറി നടത്തിയാണ് ഭാരം കുറച്ചതെന്നാണ്. എന്നാല്‍ ഞാന്‍ ഒരു തരത്തിലുള്ള സര്‍ജറിയും നടത്തിയിട്ടില്ല. ലണ്...
Entertainment, Entertainment News

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും ഇന്ന് പാലായിൽ നടന്നു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്. എസ്സ്.ജോർജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആക്ടർ റോണി ഡേവിഡ് രാജാണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളിലാണ് നടക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്ത...
Breaking News, Entertainment, Entertainment News

വരവറിയിച്ച് മലൈകോട്ടൈ വാലിഭൻ: മോഹൻലാൽ -ലിജോ ജോസ് പല്ലിശ്ശേരി ചിത്രം

കാത്തിരുന്ന പ്രഖ്യാപനം വന്നു. മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ ടൈറ്റിൽ മലൈകോട്ടൈ വാലിഭൻ... ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ഇങ്ങനെ കുറിച്ചു.... മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്ററിതാ. ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങൾക്കുണ്ട്. സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കുള്ള ആദ്യ കാൽവെയ്പ് തന്നെ ഏറ്റെടുത്തതിൽ മനസു നിറഞ്ഞ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു. പ്രതിഭയും പ്രതിഭാസവും ഒന്നാകുന്ന നല്ല നാളെയുടെ,കാത്തിരിപ്പിന്റെ തുടക്കമായി ഞങ്ങളിതിനെ കാണുന്നു. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്...
Entertainment, Kerala News, Latest news, Latest Video

‘ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം, ചങ്കുതകരുന്ന കാഴ്ച’; നടന്റെ കുറിപ്പ്

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ആശയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കലാ രംഗത്തെ ഒരുപാട് പേര്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ആശയുടെ മരണത്തെ കുറിച്ചും ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ചും നടന്‍ കണ്ണന്‍ സാഗര്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. കണ്ണന്‍ സാഗറിന്റെ വാക്കുളിലേക്ക്… https://www.facebook.com/kannan.sagar/posts/pfbid02Wm2WijVQ4Kd3M38H5K8nS16HMFRGhYgKgMLRBjTZh3Rn7VvL1bCXpGFUbVyZ64L5l ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെ...