ക്യാൻസർ രോഗത്തെ അതിജീവിച്ചത് മൂത്രം കുടിച്ച്; എന്ത് അസുഖത്തിനും രക്ഷകനായി മൂത്രമുണ്ട്: കൊല്ലം
തൃശൂർ: താൻ കാൻസറിനെ അതിജീവിച്ചത് മൂത്ര ചികിത്സയിലൂടെയാണെന്ന് നടൻ കൊല്ലം തുളസി. എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാൽ മതിയെന്നും ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ വാക്കുകൾ. നേരത്തെയും മൂത്ര ചികിത്സയെക്കുറിച്ച് തുളസി പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാനായാണ് തൃശൂരിൽ യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം ചേർന്നത്. എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്നത്. എനിക്ക് കാൻസർ പിടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ […]Read More